എന്റെ ഈ ചിരി വെറും പ്രദർശനമല്ല, മറിച്ച്..; അമൃത സുരേഷ് കുറിക്കുന്നു

Published : Oct 24, 2024, 04:42 PM ISTUpdated : Oct 24, 2024, 04:48 PM IST
എന്റെ ഈ ചിരി വെറും പ്രദർശനമല്ല, മറിച്ച്..; അമൃത സുരേഷ് കുറിക്കുന്നു

Synopsis

അമൃത സുരേഷിന്‍റെ പുതിയ പോസ്റ്റ് ശ്രദ്ധനേടുന്നു. 

ലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് ​ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ പ്രേക്ഷ പ്രീയം നേടിയ അമൃത അൽബങ്ങളും പാട്ടുകളും ഒക്കെയായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ പലതരത്തിലുള്ള പ്രതിസന്ധികളും അമൃതയ്ക്ക് നേരിടേണ്ടി വന്നുവെങ്കിലും അവയെ എല്ലാം തരണം ചെയ്ത് മകൾക്കും അനുജത്തിയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള ജീവിതം നയിക്കുകയാണ് അമൃത. ഈ അവസരത്തിൽ അമൃത സുരേഷ് പങ്കുവച്ചൊരു പോസ്റ്റ് വൈറലാകുകയാണ്. മുൻ ഭർത്താവ് ബാലയുടെ വിവാഹത്തിന് പിന്നാലെയാണ് അമൃതയുടെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. 

അമൃത സുരേഷിന്റെ വാക്കുകൾ ഇങ്ങനെ

ജീവിതം വല്ലാതെ കഠിനമായി പോയെന്ന് തോന്നിയൊരു കാലമുണ്ടായിരുന്നു. മനസിന്റെ ആഴത്തിലേറ്റ മുറിവും ഭാരവും എല്ലാം എന്റെ സന്തോഷത്തെ കവർന്നെടുത്തു. ആ സമയങ്ങളിലെല്ലാം ഞാൻ ശക്തമായൊരു കാര്യം പഠിക്കുക ആയിരുന്നു. ജീവിതം നിങ്ങൾക്ക് നേരെ എന്തെല്ലാം പ്രശ്നങ്ങൾ കൊണ്ടുവന്നാലും ഒരു പുഞ്ചിരി അതെല്ലാം സുഖപ്പെടുത്തുമെന്ന്. പുഞ്ചിരി സന്തോഷത്തിന്റെ മാത്രം അടയാളമല്ല. ശക്തിയുടെയും പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും കൂടി പ്രതീകമാണ്. 

ഈ കാലയളവിൽ എന്നെ അടിമുടി പരീക്ഷിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ആളുകളെന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ നമ്മൾ സ്വയവും നമ്മളെ സ്നേഹിക്കുന്ന മനുഷ്യരിലും വിശ്വസിക്കുന്നിടത്തോളം കാലം നമുക്ക് എന്തും നേരിടാൻ സാധിക്കുമെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. നിങ്ങൾ ഈ കാണുന്ന എന്റെ ചിരി വെറും പ്രദർശനത്തിന്റേതല്ല, മറിച്ച് ഞാൻ തോൽക്കാൻ ഒരുക്കമല്ല എന്നതിന്റെ ഓർമപ്പെടുത്തലാണ്. ഈ പ്രതിസന്ധികളിൽ ഞാൻ പുഞ്ചിരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്കും അതിന് സാധിക്കും. 

പുഷ്പരാജ് എത്തും, പറഞ്ഞതിലും നേരത്തെ; 'പുഷ്പ: ദ റൂൾ' റിലീസ് തിയതിയിൽ മാറ്റം

നിങ്ങൾ കടന്നുപോയി കൊണ്ടിരിക്കുന്നത് ഏത് അവസ്ഥയിലൂടെ ആണെങ്കിലും, നിങ്ങളുടെ ശക്തി നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന് ഓർമിക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹത്തിൽ വിശ്വസിക്കണം. അതിനെക്കാൾ ഉപരി നിങ്ങൾ സ്വയം വിശ്വസിക്കണം. പ്രതിസന്ധികൾ വരുമ്പോഴും പുഞ്ചിരി നിലനിർത്തണം. കാരണം നിങ്ങളുടെ ഈ പുഞ്ചിരിയ്ക്ക് നിങ്ങളുടെ ലോകത്തെ പ്രകാശിപ്പിക്കാനുള്ള ശക്തിയുണ്ട്. ഒപ്പം മറ്റുള്ളവരുടെ ലോകത്തെയും. കരുത്തോടെ മുന്നോട്ട് പോകുക. അനുകമ്പ ഉള്ളവരായിരിക്കുക. നിങ്ങളുടെ ജീവിത യാത്രയുടെ സൗന്ദര്യത്തിൽ മാത്രം വിശ്വസിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും
30-ാം ചലച്ചിത്രമേള, പങ്കെടുത്തത് 25 വർഷം; കാൽനൂറ്റാണ്ടിന്റെ സിനിമാസ്വാദനവുമായി 'ഫിൽമി കപ്പിൾ'