ഗര്‍ഭകാലത്തും വര്‍ക്ക് ഔട്ട്; ചിത്രം പങ്കുവച്ച് എമി ജാക്സണ്‍

Published : Jun 24, 2019, 03:27 PM ISTUpdated : Jun 24, 2019, 03:45 PM IST
ഗര്‍ഭകാലത്തും വര്‍ക്ക് ഔട്ട്; ചിത്രം പങ്കുവച്ച് എമി ജാക്സണ്‍

Synopsis

'ഒരു പാത്രം തേനോ അതോ ജിമ്മോ ഇതാണ് താന്‍ എന്നും രാവിലെ നേരിടുന്ന വെല്ലുവിളി. എന്നാല്‍ വിജയിക്കുന്നത് ജിം ആയിരിക്കും'

ദില്ലി: അമ്മയാകാനുള്ള കാത്തിരിപ്പിലാണ് സിനിമാ താരം എമി ജാക്സണ്‍. തന്‍റെ ഗര്‍ഭകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുന്ന എമി കഴിഞ്ഞ ദിവസം വര്‍ക്ക് ഔട്ടിന് ശേഷമുള്ള ഒരു ചിത്രവും പങ്കുവച്ചിരുന്നു. ഒരു പാത്രം തേനോ അതോ  ജിമ്മോ ഇതാണ് താന്‍ എന്നും രാവിലെ നേരിടുന്ന വെല്ലുവിളി. എന്നാല്‍ വിജയിക്കുന്നത് ജിം ആയിരിക്കുമെന്നും എമി ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. ആറ് മാസം ഗര്‍ഭിണിയാണ് എമി. 

ഈയടുത്താണ് എമി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യൂറോപ്പില്‍ ഉടനീളം നടത്തുന്ന റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡ് ട്രിപ്പിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ച എമി ഇങ്ങനെ കുറിച്ചു; ''ആളുകള്‍ കരുതും ആറ് മാസം ഗര്‍ഭിണിയായിരിക്കെ യൂറോപ്പ് ഉടനീളം യാത്ര ചെയ്യാന്‍ എനിക്ക് ഭ്രാന്താണ് എന്ന്. എന്നാല്‍ അത് വളരെ മനോഹരമായ അനുഭവമായിരുന്നു''

ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവുമായി മെയ്യില്‍ ആണ് എമി ജാക്സന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും 2015 മുതലുള്ള ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്.  ഇന്‍സ്റ്റഗ്രാമില്‍ പുതുവര്‍ഷദിനത്തില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ജീവിതത്തിലെ പുതിയ തുടക്കത്തിന്‍റെ വിവരം എമി പുറത്തുവിട്ടത്. 

യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്‌സണ്‍ 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അവര്‍ വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം. 

ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്‍റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്‍റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെ വൈബിൽ അനന്തപുരി; മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകൾ
രജനികാന്ത് - ടൈംലെസ് മാസ്: ജെൻസി തീർച്ചയായും കാണേണ്ട എക്കാലത്തെയും മികച്ച 10 രജനി സിനിമകൾ