കൊഡാക്കിന്‍റെ സഹകരണത്തോടെ സിഫ സംഘടിപ്പിക്കുന്ന 'അനലോഗ് വീക്ക്' വർക്ക്‌ഷോപ്പിന് തുടക്കം

Published : Jul 14, 2026, 07:18 PM IST
analogue photography and cinematography workshop conducted by sifa begins at kochi

Synopsis

കൊഡാക്കിന്‍റെ സഹകരണത്തോടെ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ) സംഘടിപ്പിച്ച വർക്ക്‌ഷോപ്പ്

കൊച്ചി: ലോകപ്രശസ്ത ഫോട്ടോഗ്രഫി ബ്രാൻഡായ കൊഡാക്കിന്‍റെ സഹകരണത്തോടെ സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ) സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന അനലോഗ് ഫോട്ടോഗ്രഫി & സിനിമട്ടോഗ്രാഫി വർക്ക്‌ഷോപ്പായ ലെറ്റ് ദെയര്‍ ബി ലൈറ്റ്, ദി അനലോഗ് വീക്കിന് തുടക്കമായി. സിഫ ക്യാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ഛായാഗ്രാഹകനായ ആലേഖ് അജയഘോഷ്, ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, തിരക്കഥകൃത്ത് ഷാരിസ് മുഹമ്മദ്, സിഫ സിഇഒ വിനീത് പീറ്റര്‍ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോട്ടോഗ്രഫിയുടെയും സിനിമാറ്റോഗ്രഫിയുടെയും മേഖലയിലെ അനലോഗ് സാങ്കേതികവിദ്യയുടെ പ്രാധാന്യവും പാരമ്പര്യവും അവർ പങ്കുവെച്ചു.

ആദ്യ ഫോട്ടോഗ്രാഫിന്റെ 200 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പ്രത്യേക വർക്ക്‌ഷോപ്പ് ജൂലൈ 13 മുതൽ 17 വരെയാണ് നടക്കുന്നത്. 35എംഎം, മീഡിയം ഫോര്‍മാറ്റ്, ലാര്‍ജ് ഫോര്‍മാറ്റ്, ഡാര്‍ക് റൂം പ്രിന്‍റിംഗ്, 16 എംഎം മോഷന്‍ പിക്ചര്‍ ഫിലിം എന്നീ മേഖലകളിൽ പ്രമുഖ വിദഗ്ധരുടെ നേതൃത്വത്തിൽ തിയറിയും പ്രായോഗിക പരിശീലനവും നൽകും. ഡിജിറ്റൽ യുഗത്തിലും അനലോഗ് ഫോട്ടോഗ്രഫിയുടെ കലയും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. ഫോട്ടോഗ്രഫിയിലും സിനിമാറ്റോഗ്രഫിയിലും താൽപര്യമുള്ള വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിലാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്നും അവര്‍ അറിയിക്കുന്നു. പരിപാടിയിൽ വിദ്യാർത്ഥികൾ, സിനിമാ-ഫോട്ടോഗ്രഫി മേഖലയിലെ പ്രവർത്തകർ, അതിഥികൾ എന്നിവർ പങ്കെടുത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിലെ അച്ഛന്‍- മകന്‍ ക്ലാഷ് ഒഴിവായി; 'ജനനായകന്' വഴി മാറി ജേസണ്‍ സഞ്ജയ് ചിത്രം
'കുടുംബകാര്യങ്ങളിൽ ഇടങ്കോലിടുന്ന വേലക്കാരൻ കൃഷ്ണൻകുട്ടി..'; രാപ്പകൽ വിക്കി പേജ് തിരുത്തി ട്രോളന്മാർ