Ananya Pandey : 'ലൈഗറി'നായി കാത്തിരിപ്പ്, പുത്തൻ ഫോട്ടോഷൂട്ടുമായി അനന്യ പാണ്ഡെ

Published : Jun 01, 2022, 02:01 PM ISTUpdated : Jun 01, 2022, 02:09 PM IST
Ananya Pandey : 'ലൈഗറി'നായി കാത്തിരിപ്പ്, പുത്തൻ ഫോട്ടോഷൂട്ടുമായി അനന്യ പാണ്ഡെ

Synopsis

അനന്യ പാണ്ഡെയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ (Ananya Pandey).  

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനന്യ പാണ്ഡ‍െ. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് അനന്യ പാണ്ഡെ. അനന്യ പാണ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പുത്തൻ ഒരു ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുകയാണ് അനന്യ പാണ്ഡെ (Ananya Pandey).

രസകരമായ ഷൂട്ടിംഗ് ദിനം എന്ന് മാത്രം എഴുതിയാണ് അനന്യ പാണ്ഡെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഭാവന പാണ്ഡെ അടക്കമുള്ളവര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നുണ്ട്. 'ലൈഗര്‍' എന്ന ചിത്രമാണ് ഇനി അനന്യ പാണ്ഡെയുടേതായി റിലീസ് ചെയ്യാനുള്ളത്. വിജയ് ദേവെരകൊണ്ടയാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസണും അഭിനയിക്കുന്നു. ക്ലൈമാക്സിൽ അതിഥി താരമായി മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്.  ഇപോള്‍ 'ലൈഗറെ'ന്ന ചിത്രത്തിന്റെ ജോലികള്‍ അവസാന ഘട്ടത്തിലാണ്.

മിക്സഡ് മാർഷ്യൽ  ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.  ഓഗസ്റ്റ് 25ന് ആണ് ചിത്രം റിലീസ് ചെയ്യുക എന്നും അറിയിച്ചിട്ടുണ്ട്.

Read More : തൊണ്ണൂറുകളില്‍ ഹരംകൊള്ളിച്ച ലുക്കില്‍ ബാബു ആന്റണി വീണ്ടും, 'പവര്‍ സ്റ്റാര്‍' സ്റ്റില്‍

ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗായിരുന്നു ബാബു ആന്റണി. മുടി നീട്ടി വളര്‍ത്തിയ ബാബു ആന്റണി അക്കാലത്തെ യുവാക്കളുടെ ഹരമായിരുന്നു. ഇപ്പോഴിതാ അതേ ലുക്കില്‍ ബാബു ആന്റണി വീണ്ടുമെത്തുകയാണ്. പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് പഴയ ലുക്ക് അനുസ്‍മരിപ്പിക്കുന്ന വേഷത്തില്‍ ബാബു ആന്റണി എത്തുന്നത്.

തൊണ്ണൂറുകളിലെ സ്റ്റൈല്‍ 2022ല്‍ എന്ന് എഴുതിയാണ് ബാബു ആന്റണി പവര്‍ സ്റ്റാറിലെ സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥ കൂടിയാണിത്. ബാബു ആന്‍റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രവുമാണ്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്.

ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണിത്. നായികയും പ്രണയവും കോമഡി രംഗങ്ങളും ഇല്ലാതെ ആക്ഷന് മാത്രം പ്രാധാന്യം നൽകി ചെറിയ പിരീഡിൽ നടക്കുന്ന കഥ പറയുന്ന ചിത്രമായിരിക്കും 'പവർസ്റ്റാർ' എന്ന് ഒമർ ലുലു പറഞ്ഞിരുന്നു. നീണ്ട മുടിയും കാതിൽ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തിൽ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓർമ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഥ, തിരക്കഥ, ഡെന്നിസ് ജോസഫ്, ഛായാഗ്രഹണം സിനു സിദ്ധാർഥ്, ആക്ഷൻ ദിനേശ് കാശി, എഡിറ്റിംഗ് ജോൺ കുട്ടി, സ്പോട്ട് എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സ്വപ്‌നേഷ് കെ നായർ, കലാസംവിധാനം ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീന്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കറുവാന്തല, മാനേജർ: മുഹമ്മദ് ബിലാൽ, ലൊക്കേഷൻ മാനേജർ: സുദീപ് കുമാർ, സ്ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ് ഹൃഷികേശ്, സയ്യിദ്, സ്റ്റീൽസ് അജ്‍മൽ, അസിസ്റ്റന്റ് ഡയറക്ടേഴ്‍സ് ദിയ സന, റൊമാരിയോ പോൾസൺ, ഷിഫാസ്, ഷിയാസ്, ടൈറ്റിൽ ഡിസൈൻ ജിതിൻ ദേവ്, പിആർഒ പ്രതീഷ് ശേഖർ.

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ