കേരളത്തില്‍ കൈയടി നേടി; 'അഞ്ചക്കള്ളകോക്കാന്‍' വിദേശ റിലീസ് നാളെ

Published : Mar 20, 2024, 08:26 PM IST
കേരളത്തില്‍ കൈയടി നേടി; 'അഞ്ചക്കള്ളകോക്കാന്‍' വിദേശ റിലീസ് നാളെ

Synopsis

ഉല്ലാസ് ചെമ്പൻ സംവിധാനം

സമീപകാലത്ത് മലയാളത്തില്‍ നിന്ന് കൈയടി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറിൽ ചെമ്പൻ വിനോദ് നിർമ്മിച്ച് സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെ‍‍യ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. കൗതുകമുണര്‍ത്തുന്ന പേരുമായി എത്തിയ ചിത്രത്തിന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയാണ്. നാളെയാണ് ചിത്രത്തിന്‍റെ വിദേശ റിലീസ്.

ഒരു കൾട്ട് വെസ്റ്റേൺ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണിത്. 1980 കളുടെ അവസാനം പശ്ചാത്തലമാക്കി കേരള- കർണാടക അതിർത്തിയിലെ കാളഹസ്തി എന്ന ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് അഞ്ചക്കള്ളകോക്കാൻ. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മുഖ്യ കഥാപാത്രമായ ചെമ്പൻ വിനോദും ലുക്മാൻ അവറാനും എത്തുന്നത്. കൂടാതെ ഒട്ടനവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ ഉണ്ട്. മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, മേഘ തോമസ്, ശ്രീജിത്ത്‌ രവി, സെന്തിൽ കൃഷ്ണ, പ്രവീൺ ടി ജെ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സംവിധായകൻ ഉല്ലാസ് ചെമ്പനും വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആർമോ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണികണ്ഠൻ അയ്യപ്പയാണ് സംഗീത സംവിധാനം. എഡിറ്റിങ്ങ് നിർവഹിച്ചത് രോഹിത് വി എസ് വാര്യത്ത്. ഗാനങ്ങൾ തിങ്ക് മ്യൂസിക് ഇന്ത്യയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.‌‌‌

ALSO READ : പ്രണവിന്‍റെ 'വര്‍ഷങ്ങള്‍ക്കു ശേഷം'; പ്രധാന അപ്ഡേറ്റ് അറിയിച്ച് മോഹന്‍ലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ