അന്ന ബെന്‍ നായിക; 'അഞ്ച് സെന്‍റും സെലീനയും' കൊച്ചിയിൽ തുടങ്ങി

Published : Nov 21, 2022, 01:31 PM ISTUpdated : Nov 21, 2022, 01:35 PM IST
അന്ന ബെന്‍ നായിക; 'അഞ്ച് സെന്‍റും സെലീനയും' കൊച്ചിയിൽ തുടങ്ങി

Synopsis

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ് ആദ്യ ഷോട്ടിന് ക്ലാപ്പ് കൊടുത്തു

മാത്യു തോമസ്, അന്ന ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന അഞ്ച് സെന്റും സെലീനയും എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്ക പള്ളിയിൽ വെച്ച് സംവിധായകൻ ജെക്സൺ ആന്റണിയുടെ മാതാപിതാക്കളായ ജോസഫും ജെർസമ്മയും ചേർന്ന് ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ് ആദ്യ ഷോട്ടിന് ക്ലാപ്പ് കൊടുത്തു. പ്രശസ്ത നിർമ്മാതാവായ ജിയോ കുട്ടപ്പൻ സ്വിച്ച് ഓൺ നിർവഹിച്ചു.  

തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടിമാരായ ശാന്തികൃഷ്ണ, അന്നബെൻ, സ്രിന്ദ, പോളി വത്സൻ എന്നിവരും പൂജാ ചടങ്ങിൽ സന്നിഹിതരായിരുന്നു. 'ഒരു സെക്കന്റ് ക്ലാസ് യാത്ര'യ്ക്കു ശേഷം ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സെന്റും സെലീനയും. സുധി കോപ്പ, സിബി തോമസ്,  അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഇ 4 എന്റർടെയ്നമെന്റ്, എ പി ഇന്റർനാഷണൽ എന്നീ ബാനറുകളില്‍ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ALSO READ : ഉത്തരേന്ത്യൻ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് മടക്കിവിളിച്ച് 'ദൃശ്യം 2'; മൂന്ന് ദിവസത്തെ കളക്ഷന്‍

 

കൈതപ്രം, ബി കെ ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേംലാൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം ത്യാഗു തവന്നൂർ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, സ്റ്റിൽസ് ഗിരിശങ്കർ, ഡിസൈൻ കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ അബു ആർ നായർ, സൗണ്ട് ഡിസൈൻ ശ്രീശങ്കർ, സൗണ്ട് മിക്സിംഗ് രാജാകൃഷ്ണൻ, വിഎഫ്എക്സ് അജീഷ് പി തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബിൻ എടവനക്കാട്, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് മികച്ച നടന്‍, ലിജോ മോള്‍ നടി
'ഇയാള്‍ ഇപ്പോഴാണോ ഇറങ്ങണേ'? ഫൈനല്‍ വേദിയില്‍ നിന്നുള്ള ചിത്രവുമായി പെപ്പെ, ചോദ്യത്തിനുള്ള മറുപടി വൈറല്‍