വര്‍ഷങ്ങള്‍ക്കു ശേഷം ശേഖര്‍ കപൂറുമായി കൈകോര്‍ക്കുന്നു, മുമ്പെന്നോ നടന്നതുപോലെന്ന് അനില്‍ കപൂര്‍

By Web TeamFirst Published May 17, 2019, 7:08 PM IST
Highlights

നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്‍ക്ക് ശേഷം അനില്‍ കപൂറും ശേഖര്‍ കപൂറും വീണ്ടും കൈകോര്‍ക്കുന്നു. മുമ്പെന്നോ നടന്ന സംഭവം പോലെയാണ് ശേഖര്‍ കപൂറുമായുള്ള കൂടിക്കാഴ്‍ചയെന്നാണ് അനില്‍ കപൂര്‍ പറയുന്നത്. വീണ്ടും ഒന്നിക്കുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെയാണ് താരങ്ങള്‍ അറിയിച്ചത്.

മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. മിസ്റ്റര്‍ ഇന്ത്യയുടെ രണ്ടാം ഭാഗത്തിനായാണോ ചര്‍ച്ച, അതോ മറ്റൊരു സിനിമയോ, താങ്കള്‍ പറയൂ, അനില്‍ എന്നാണ് ശേഖര്‍ കപൂര്‍ എഴുതിയിരിക്കുന്നത്. മുമ്പെന്നോ നടന്ന സംഭവം പോലെ തോന്നുന്നു. ശേഖറും ഞാനും പുതിയ സിനിമയ്‍ക്കായുള്ള വലിയ ചര്‍ച്ചയിലാണ്. മിസ്റ്റര്‍ ഇന്ത്യയിലെ മാജിക് വീണ്ടും ആവര്‍ത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്- അനില്‍ കപൂര്‍ എഴുതുന്നു.

click me!