കേന്ദ്ര കഥാപാത്രങ്ങളായി മൃ​ഗങ്ങള്‍; അക്ഷയ് കുമാര്‍ ഗസ്റ്റ് റോളില്‍: മുരുഗദോസ് ചിത്രം വരുന്നു

Published : Apr 05, 2023, 03:32 PM IST
കേന്ദ്ര കഥാപാത്രങ്ങളായി മൃ​ഗങ്ങള്‍; അക്ഷയ് കുമാര്‍ ഗസ്റ്റ് റോളില്‍: മുരുഗദോസ് ചിത്രം വരുന്നു

Synopsis

20 മിനിറ്റ് സ്ക്രീന്‍ ടൈം ഉള്ള ഒരു കഥാപാത്രമാണ് അക്ഷയ് കുമാറിന്‍റേത്

തമിഴ് സിനിമയ്ക്ക് ബോക്സ് ഓഫീസ് വിജയങ്ങള്‍ പലത് നല്‍കിയിട്ടുള്ള സംവിധായകനാണ് എ ആര്‍ മുരു​ഗദോസ്. രജനികാന്ത് നായകനായ ദര്‍ബാര്‍ ആണ് അദ്ദേഹത്തിന്‍റേതായി അവസാനം പുറത്തെത്തിയത്. 2020 റിലീസ് ആയിരുന്നു ഈ ചിത്രം. നിര്‍മ്മാതാവ് ആയ ഒരു ചിത്രം (രാങ്കി) കഴിഞ്ഞ വര്‍ഷവും മറ്റൊരു ചിത്രം (16 ഓ​ഗസ്റ്റ് 1947) ഈ വര്‍ഷം പുറത്തിറങ്ങാനുമുണ്ട്. താന്‍ ഏറെക്കാലമായി സ്വപ്നം കാണുന്ന ഒരു പ്രോജക്റ്റ് ആണ് അടുത്തതായി അദ്ദേഹം സംവിധാനം ചെയ്യുക. മൃ​ഗങ്ങള്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ അതിഥിതാരമായും എത്തും. 
 
മനസില്‍ കണ്ട ഈ സ്വപ്ന ചിത്രം എങ്ങനെ ഒരുക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു താന്‍ ഉണ്ടായിരുന്നതെന്ന് മുരു​ഗദോസ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ അത് നീങ്ങിയെന്നും. ​ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മുരു​ഗദോസിന്‍റെ പ്രതികരണം- "ഹോളിവുഡ് ചിത്രം അവഞ്ചേഴ്സിലുള്‍പ്പെടെ പ്രവര്‍ത്തിച്ച ഡബിള്‍ നെ​ഗറ്റീവ് എന്ന കമ്പനിയുമായി ഞാന്‍ ബന്ധപ്പെട്ടു. സ്പെഷല്‍ എഫക്റ്റ്സിന് പലവട്ടം ഓസ്കര്‍ നേടിയ ടീം ആണ് ഇത്. ഞാന്‍ അവരോട് സിനിമയുടെ കഥ പറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് അവര്‍ പ്രതികരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷനിലാണ് ഞങ്ങള്‍. കൊവിഡ് കാലത്ത് സൂം കോളുകളിലൂടെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത്", മുരു​ഗദോസ് പറയുന്നു.

അക്ഷയ് കുമാറിന്‍റെ കഥാപാത്രം ഒരു അതിഥിവേഷമാണെങ്കിലും ഹീറോ എന്ന് വിളിക്കാവുന്ന ഒന്നാണ് അതെന്ന് സംവിധായകന്‍ പറയുന്നു- "20 മിനിറ്റ് സ്ക്രീന്‍ ടൈം ഉള്ള ഒരു കഥാപാത്രമാണ് അത്. അക്ഷയ് കുമാര്‍ സാറിനോട് കഥ പറഞ്ഞപ്പോള്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. മറിച്ച് ലാഭവിഹിതം പങ്കുവെക്കുന്ന മാതൃകയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇപ്പോഴും പ്രീ പ്രൊഡക്ഷനിലാണ് അത്. ഒരു ദിവസം എന്തായാലും ഞാന്‍ ആ ചിത്രം ചെയ്യും. എന്‍റെ ഡ്രീം പ്രോജക്റ്റ് ആണത്", മുരു​ഗദോസ് പറയുന്നു.

ALSO READ : 'കൃഷ്‍ണന്‍റെയും കുചേലന്‍റെയും സൗഹൃദം കഥ പറയുമ്പോള്‍ ആയ വഴി'; ശ്രീനിവാസന്‍ പറയുന്നു

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്