30ാമത് ഐഎഫ്എഫ്കെ: അനെസി മേളയില്‍നിന്നുള്ള നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

Published : Dec 03, 2025, 10:12 AM IST
IFFk

Synopsis

മുപ്പതാമത് ഐഎഫ്എഫ്‍കെയില്‍ അനിമേഷൻ സിനിമകളും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അനിമേഷന്‍ ചിത്രങ്ങള്‍ വേണ്ടി മാത്രമായി ഫ്രാന്‍സില്‍ 1960 മുതല്‍ സംഘടിപ്പിക്കപ്പെടുന്ന അനെസി അനിമേഷന്‍ ഫിലിം ഫെസ്റ്റിവലിന്റെ 2025 പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ചിത്രങ്ങളാണ് 'സിഗ്‌നേച്ചേഴ്‌സ് ഇന്‍ മോഷന്‍' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'ദ ഗേള്‍ ഹു സ്റ്റോള്‍ ടൈം' എന്ന ചൈനീസ് ചിത്രം 1930കളിലെ ചൈനയില്‍ സമയത്തെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചതിനെ തുടര്‍ന്ന് പ്രബലശക്തികളുടെ ലക്ഷ്യകേന്ദ്രമാവുന്ന ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ കഥ പറയുന്നു.

ഫ്രാന്‍സ്, അമേരിക്കന്‍ സംയുക്ത സംരംഭമായ 'ആര്‍ക്കോ' വിദൂരഭാവിയില്‍ നടക്കുന്ന ഒരു കല്‍പ്പിതകഥയാണ്. ഭൂതകാലത്തിലേക്കു വീഴുന്ന ആര്‍ക്കോ എന്ന 12കാരന്റെയും 2075ല്‍നിന്ന് അവനെ രക്ഷിക്കാനത്തെുന്ന ഐറിസ് എന്ന പെണ്‍കുട്ടിയുടെയും സൗഹൃദത്തിലൂടെ പുരോഗമിക്കുന്ന ഒരു ടൈംട്രാവല്‍ ആണ് ഈ ചിത്രം. അനെസി മേളയില്‍ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ പുരസ്‌കാരം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.

'അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്' എന്ന ഫ്രാന്‍സ്, ഗിനിയ ചിത്രം അമ്മയെ നഷ്ടപ്പെട്ട ബിരാഹിമ എന്ന പത്തു വയസ്സുകാരന്‍ ഒരു മന്ത്രവാദിക്കൊപ്പം ആന്റിയെ അന്വേഷിച്ചുപോകുമ്പോള്‍ നേരിടുന്ന പ്രതിബന്ധങ്ങള്‍ അവതരിപ്പിക്കുന്നു. 'ഒലിവിയ ആന്റ് ദ ഇന്‍വിസിബിള്‍ എര്‍ത്ത്‌ക്വേക്ക്' സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ചിലി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. തന്റെ ദുരിതംപിടിച്ച കുടുംബജീവിതത്തിന്റെ വൈകാരിക ഭൂകമ്പങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഭാവനയില്‍ ഒരു സിനിമാപ്രപഞ്ചം സൃഷ്ടിക്കുന്ന 12 കാരി ഒലിവിയയുടെ കഥയാണിത്. അനെസി മേളയില്‍ ഗാന്‍ ഫൗണ്ടേഷന്‍ പ്രൈസ് നേടിയ ചിത്രമാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ