
മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്ത അഞ്ചാം വേദം എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒന്നര വര്‍ഷം മുന്‍പ് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. 2024 ഏപ്രില്‍ 26 ന് ആയിരുന്നു തിയറ്റര്‍ റിലീസ്. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 25 ന് ആയിരുന്നു ഒടിടി റിലീസ്. ടി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹബീബ് അബൂബക്കർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാഗർ അയ്യപ്പനാണ് ചായാഗ്രഹണം. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാ സന്ദർഭങ്ങളിലൂടെ കടന്നു പോകുന്ന ഒരു മൾട്ടി ജോണർ ചിത്രമാണ് അഞ്ചാം വേദം. കട്ടപ്പനയിലെ മലയോര പ്രദേശങ്ങളിലായാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്.
കുരിശുമല എന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നിലവിലുള്ള ജാതി, മത, രാഷ്ട്രീയ സാഹചര്യങ്ങളെ കോർത്തിണക്കിയ ഒരു ആക്ഷേപഹാസ്യ ചിത്രം കൂടിയാണ് അഞ്ചാംവേദം. വേഷം കൊണ്ടും ഭാഷ കൊണ്ടും ചിന്ത കൊണ്ടും ആരാധന കൊണ്ടും നാം വിഭിന്നരാണെങ്കിലും സകല ജാതി മത രാഷ്ട്രീയ വിശ്വാസങ്ങൾക്കും അതീതമായി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുവാൻ പഠിക്കുക എന്ന സന്ദേശമാണ് ഈ സിനിമ കൈമാറുന്നത്. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാസന്ദർഭങ്ങളുമായി ഒരു സസ്പെൻസ് ത്രില്ലര്‍ ദൃശ്യാനുഭവമായി മാറും ചിത്രമെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു.
പുതുമുഖമായ വിഹാൻ വിഷ്ണു ആണ് നായകൻ. അറം എന്ന നയൻതാര ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയയായ സുനു ലക്ഷ്മിയുടെ മലയാളത്തിലെ ആദ്യ ചിത്രവുമാണ് അഞ്ചാം വേദം. മാധവി, കാമ്പസ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ സജിത്ത് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോളേജ് ഡെയ്സ്, പ്രമുഖൻ തുടങ്ങി ഏതാനും ചില സിനിമകളിലൂടെ സജിത്ത് രാജ് മലയാളികൾക്കും പരിചിതനാണ്. റഫീഖ് അഹമ്മദ്, മുരുകൻ കാട്ടാക്കട, സൗമ്യ രാജ് എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു. ജോജി തോമസ് ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ബിനീഷ് രാജ് അഞ്ചാം വേദത്തിന്‍റെ തിരക്കഥയും സംഭാഷണവും കൈകാര്യം ചെയ്തതിനൊപ്പം വി എഫ് എക്സും ചെയ്തിരിക്കുന്നു.
മറ്റ് അഭിനേതാക്കൾ അമർനാഥ്, ഹരിചന്ദ്രൻ, ജോളി, സജാദ് ബ്രൈറ്റ്, ബിനീഷ് രാജ്, രാജീവ് ഗോപി, അജിത്ത് പെരുമ്പാവൂർ, അനീഷ് ആനന്ദ്, സംക്രന്ദനൻ, നാഗരാജ്, ജിൻസി ചിന്നപ്പൻ, അമ്പിളി, സൗമ്യരാജ് തുടങ്ങിയവരാണ്. എഡിറ്റിംഗ് ഹരിരാജ ഗൃഹ, പശ്ചാത്തല സംഗീതം വിഷ്ണു വി ദിവാകരൻ, പ്രൊജക്റ്റ് ഡിസൈനർ രാജീവ് ഗോപി, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ, ആർട്ട് രാജേഷ് ശങ്കർ, കോസ്റ്റ്യൂംസ് ഉണ്ണി പാലക്കാട്, മേക്കപ്പ് സുധി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ ബാലു നീലംപേരൂർ, ആക്ഷൻ കുങ്ഫു സജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ