'ഏറ്റവും മികച്ചത്, അതില്‍ തര്‍ക്കമില്ല'; മമ്മൂട്ടിയെക്കുറിച്ച് അനൂപ് മേനോന്‍

Published : Feb 15, 2024, 07:55 PM IST
'ഏറ്റവും മികച്ചത്, അതില്‍ തര്‍ക്കമില്ല'; മമ്മൂട്ടിയെക്കുറിച്ച് അനൂപ് മേനോന്‍

Synopsis

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

എക്കാലവും സിനിമയിലെ പുതുതലമുറയ്ക്കൊപ്പം ഏറ്റവുമധികം സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. അത് തനിക്കുതന്നെ വേണ്ടിയാണെന്നും സ്വയം പുതുക്കാനാണെന്നുമൊക്കെ അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. സമീപകാലത്ത് സ്വന്തം കഥാപാത്രങ്ങളില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളതും അദ്ദേഹം തന്നെയാണ്. ഇന്ന് പുറത്തെത്തിയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രവും അത്തരത്തില്‍ ഒരു പരീക്ഷണമാണ്. ഭ്രമയുഗം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിനും അതിലെ മമ്മൂട്ടിയുടെ പ്രകടനത്തിനും സോഷ്യല്‍ മീഡിയയില്‍ നിറയെ കൈയടികള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അനൂപ് മേനോന്‍.

ചുരുക്കം വാക്കുകള്‍ക്കൊപ്പം ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ അനൂപ് മേനോന്‍ പങ്കുവച്ചത്. "ഏറ്റവും മികച്ചത്. അതില്‍ രണ്ട് അഭിപ്രായങ്ങളില്ല", എന്നാണ് ചിത്രത്തിനൊപ്പം അനൂപ് മേനോന്‍ കുറിച്ചത്. ആറായിരത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റ് നേടിയത്. ഒപ്പം ഇരുനൂറിലധികം കമന്‍റുകളും. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണ് രാഹുല്‍ സദാശിവന്‍ ഈ ചിത്രം ഉടനീളം അണിയിച്ചൊരുക്കിരിക്കുന്നത്. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് പുതുകാലത്തെ നവ്യാനുഭവമാണ് അത്. 

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയു​ഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്‍റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രമയുഗം. 

ALSO READ : ആനക്കൊമ്പ് വേട്ടയുടെ യഥാര്‍ഥ കഥ; റോഷനും നിമിഷയും എത്തുന്ന സിരീസ് 'പോച്ചര്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്