നമ്മുടെ സ്വന്തം 'അനിമല്‍'; 'മാര്‍ക്കോ'യെക്കുറിച്ച് അനൂപ് മേനോന് പറയാനുള്ളത്

Published : Dec 21, 2024, 04:59 PM IST
നമ്മുടെ സ്വന്തം 'അനിമല്‍'; 'മാര്‍ക്കോ'യെക്കുറിച്ച് അനൂപ് മേനോന് പറയാനുള്ളത്

Synopsis

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ചിത്രം നേടിയത്

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ഹൈപ്പിനൊപ്പം നില്‍ക്കുന്ന പ്രതികരണങ്ങള്‍ ആദ്യ ദിനം നേടിയതോടെ ചിത്രത്തിന്‍റെ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. വന്‍ ഓപണിംഗുമാണ് ചിത്രം നേടിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് 10.8 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഓപണിംഗ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍.

ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഇതെന്ന് അനൂപ് മേനോന്‍ പറയുന്നു- നമ്മുടെ സ്വന്തം അനിമല്‍. ഹനീഫ് അദേനി ഗംഭീരമാക്കിയിരിക്കുന്നു. ഒപ്പം നമ്മുടെ പ്രിയങ്കരനായ ഉണ്ണിയും. വിക്രമാദിത്യന്‍റെ നാളുകള്‍ മുതല്‍ തന്നെ സിനിമയോട് നിനക്കുള്ള സ്നേഹം കണ്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. സമര്‍പ്പണത്തിന് സിനിമ എന്ത് തിരിച്ചുതരും എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഈ വിജയം. നിന്‍റെ ഏറ്റവും മികച്ച ചിത്രമാണ് മാര്‍ക്കോ. നിശബ്ദമായുള്ള ഈ സംഹാരം തുടരുമെന്നുതന്നെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. 

ALSO READ : പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി 'ഇ ഡി'; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിലാൽ അല്ല ! പുതിയ സിനിമ പ്രഖ്യാപിച്ച് അമൽ നീരദ്, ആ പടത്തിന്റെ രണ്ടാം ഭാ​ഗം !
ഡോ. ശ്രീചിത്ര പ്രദീപ് ഒരുക്കിയ 'ഞാന്‍ കര്‍ണ്ണന്‍ 2' യുട്യൂബില്‍ കാണാം