'ലാലേട്ടനും പറയുന്നത് അതാണ്'; സംവിധാനം ചെയ്യുന്ന ചിത്രം നേരിടുന്ന സാഹചര്യം വ്യക്തമാക്കി അനൂപ് മേനോന്‍

Published : Feb 09, 2026, 10:08 PM IST
anoop menon about the present situation of the project earlier announced with mohanlal in the lead

Synopsis

മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് അനൂപ് മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം ഒരു വര്‍ഷം മുന്‍പാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍. മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രം പ്രഖ്യാപിച്ചത്. പിന്നീട് അപ്ഡേഷനുകള്‍ ഉണ്ടാവാതിരുന്നതോടെ ചിത്രം ഉപേക്ഷിച്ചുവെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് കഴിഞ്ഞ ജൂലൈയില്‍ അനൂപ് മേനോന്‍ പറഞ്ഞിരുന്നു. സമയമെടുത്ത് ചെയ്യേണ്ട സിനിമയായതിനാല്‍ ഈ വര്‍ഷമേ അത് യാഥാര്‍ഥ്യമാവൂ എന്നായിരുന്നു കഴിഞ്ഞ വര്‍ഷം അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച നിലവിലെ സാഹചര്യം പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോന്‍. താന്‍ അഭിനയിച്ച ഈ തനിനിറം എന്ന സിനിമയുടെ പ്രൊമോഷണല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ലാല്‍ പ്രോജക്റ്റിനെക്കുറിച്ച് അനൂപ് മേനോന്‍ പറഞ്ഞത്.

അനൂപ് മേനോന്‍ പറയുന്നു

മോഹന്‍ലാലിന്‍റെ താടി വെക്കാത്ത പുതിയ ലുക്ക് ആയിരിക്കുമോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ടാവുക എന്ന ചോദ്യത്തിന് അനൂപ് മേനോന്‍റെ പ്രതികരണം ഇങ്ങനെ- “അത് എങ്ങനെയായിരിക്കുമെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. കാരണം നന്നേ തുടക്ക ഘട്ടത്തിലാണ് ആ പ്രോജക്റ്റ്. അതിന്‍റെയൊരു കറക്റ്റ് പ്രൊഡക്ഷന്‍ വന്നാലേ അതിനെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ പറ്റൂ. അതിനകത്ത് ഉണ്ടായിരുന്ന ഒരു പ്രൊഡക്ഷന്‍ വര്‍ക്ക് ആയില്ല. അങ്ങനെയൊരു സാങ്കേതിക പ്രശ്നം അതിനകത്ത് നിലവിലുണ്ട്. അത് കൂടുതലും എന്‍റെ ശാഠ്യമാണ്. ആ ശാഠ്യം ആ പടത്തിന്‍റെ നല്ലതിന് ആണെന്ന് എനിക്ക് തോന്നുന്നു. ലാലേട്ടനും പറയുന്നത് അതാണ്, നിര്‍മ്മാതാവ് എന്ന നിലയില്‍ കറക്റ്റ് ആള് വരട്ടെ എന്ന്. അങ്ങനെയൊരു പ്രൊഡ്യൂസര്‍ വന്നാലേ ആ സിനിമ സംഭവിക്കൂ. അതിന് സമയമെടുക്കും. ഓടിപ്പിടിച്ച് ചെയ്യേണ്ട കാര്യമൊന്നും ഇല്ലല്ലോ. അദ്ദേഹത്തിന് ഒരുപാട് സിനിമകള്‍ ഉണ്ട്. എനിക്കും തല്‍ക്കാലം ഉരുണ്ട് പോകാനുള്ള സിനിമകള്‍ ഉണ്ട്. ഒരു വശത്തുകൂടെ ഞാനും പോകും. മുഴുവന്‍ പ്രൊഡക്ഷനും ഹാപ്പിയാകുന്ന ഒരു സ്പേസില്‍ മാത്രമേ ആ സിനിമ സംഭവിക്കൂ. ഈ വര്‍ഷം ചിലപ്പോള്‍ നടക്കാം. അല്ലെങ്കില്‍ അടുത്ത വര്‍ഷം ആയിരിക്കാം. അതിന്‍റെ സമയത്ത് അത് നടക്കട്ടെ”, അനൂപ് മേനോന്‍റെ വാക്കുകള്‍.

അതേസമയം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തുടരും എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇനി 12 മണിക്കൂര്‍ ജോലി; മലയാള സിനിമയില്‍ തൊഴില്‍ സമയം കുറച്ച് പുതിയ കരാര്‍
നിര്‍ണായക നീക്കവുമായി നിര്‍മ്മാതാക്കള്‍; ഒടുവില്‍ കുരുക്കഴിച്ച് 'ജനനായകന്‍'?