ദുരൂഹത നിറഞ്ഞ 'വരാല്‍', അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ ട്രെയിലര്‍

Published : Oct 08, 2022, 02:27 PM IST
ദുരൂഹത നിറഞ്ഞ 'വരാല്‍', അനൂപ് മേനോന്റെ പൊളിറ്റിക്കല്‍ ത്രില്ലറിന്റെ ട്രെയിലര്‍

Synopsis

അനൂപ് മേനോൻ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍.

'ട്വന്റി ട്വന്റി'ക്ക് ശേഷം അൻപതിലേറെ താരങ്ങളുമായി കണ്ണൻ - അനൂപ് മേനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വരാലി'ന്റെ ട്രെയിലർ റിലീസായി. അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം 'വരാൽ' ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. വളരെ ദുരൂഹത നിറഞ്ഞ സിനിമയായിരിക്കും 'വരാൽ' എന്നാണ് ട്രെയിലർ നൽകുന്ന സൂചന. കേരളക്കരയാകെ ചർച്ചചെയ്യുന്ന ഒരു സിനിമ തന്നെയാകും 'വരാൽ'.

പൊളിറ്റിക്കൽ ത്രില്ലറായ 'വരാൽ' അനൂപ് മേനോന്റെ കരിയറിലെ തന്നെ വലിയതും മികച്ചതുമായ ചിത്രമായിരിക്കും.ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. ഛായാഗ്രഹണം രവി ചന്ദ്രന്‍.   ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്.

'ട്രിവാൻഡ്രം ലോഡ്‍ജി'നു ശേഷം ടൈം ആഡ്‍സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്‍ണ, ശങ്കര്‍ രാമകൃഷ്‍ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. ദീപ സെബാസ്റ്റ്യനും കെ ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

പ്രോജക്ട് കോഡിനേറ്റർ അജിത് പെരുമ്പിള്ളി, എഡിറ്റിംഗ് അയൂബ് ഖാൻ, വരികൾ അനൂപ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  കെ ജെ വിനയൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുനൻ, ആക്ഷൻ മാഫിയ ശശി, റൺ രവി, വിഎഫ്എക്സ് ജോർജ്ജ് ജോ അജിത്ത്, പിആർഒ സുനിത സുനിൽ, പി ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങൾ ശാലു പേയാട്, ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More: പ്രണയിനിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കാളിദാസ് ജയറാം, കമന്റുകളുമായി പാര്‍വതിയും മാളവികയും

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ