
കൊച്ചി: ആലുവ സ്വദേശിയായ നടിക്കെതിരെ വീണ്ടും കേസ്. ഇവർക്കെതിരെ നേരത്തെ പോക്സോ പരാതി നൽകിയ യുവതിയുടെ പരാതിയിലാണ് വീണ്ടും കേസെടുത്തത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുവതിയെ അവഹേളിച്ച് നടി പോസ്റ്റ് ഇട്ടിരുന്നു. ഇത് നീക്കം ചെയ്യാനുള്ള കോടതി നിർദ്ദേശം പാലിക്കപ്പെട്ടില്ല എന്ന് കാണിച്ചായിരുന്നു പരാതി.
ഇപ്പോഴും നടി അധിക്ഷേപം തുടരുന്നു എന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ബിഎൻഎസ് 79-ാം വകുപ്പ് വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടനും എംഎൽഎയുമായ മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ പരാതി നൽകിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ ആദ്യ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.
പോക്സോ കേസ്; നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി, കേസ് ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയില്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ