
കൊച്ചി: പ്രേക്ഷകർ കാത്തിരിക്കുന്ന ഹനീഫ് അദെനി - ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്.
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ്
വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ് ആക്ഷൻ സിനിമയായ മാർക്കോ' നിർമ്മിക്കുന്നത്. 6 ഭാഷകളിൽ ആണ് പോസ്റ്റർ ഇറങ്ങിയത് പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ എല്ലാവിധത്തിലുമുള്ള പോസ്റ്ററുകൾക്ക് പ്രേക്ഷകർക്കിടയിൽ വൻ ഹിറ്റ് സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഹനീഫ് അദേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലറിൽ നായകനായി ഉണ്ണി മുകുന്ദൻ എത്തുന്നു എന്നുള്ളത് തന്നെ ആരാധകരുടെ ആവേശത്തിന്റെ ഏറ്റവും വലിയ കാരണം. മാളികപ്പുറം, തമിഴ് ചിത്രം ഗരുഡൻ തുടങ്ങിയ വമ്പൻ ഹിറ്റ് ചിത്രങ്ങളുടെ ആവർത്തിച്ചുള്ള വിജയങ്ങൾക്കും 100 കോടി ക്ലബ്ബിന്റെ തിളക്കത്തിനും തൊട്ടു പിന്നാലെ ഉണ്ണി മുകുന്ദൻ 'മാർക്കോ'യുമായി എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശം കൂടുകയാണ്.
അഞ്ചിലധികം വമ്പൻ ആക്ഷൻ സീക്വെൻസുകൾ നിറഞ്ഞ സീറ്റ് എഡ്ജ് ആക്ഷൻ ത്രില്ലർ ആണ് മാര്‍ക്കോ എന്നാണ് സിനിമ മേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. കലൈകിംഗ് സൺ ഉൾപ്പടെ ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റായ 'കെ ജി എഫ്' ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോ'യിൽ സംഗീതം ഒരുക്കുന്നത് എന്ന വലിയ പ്രത്യേകതയും സിനിമക്ക് ഡിമാൻഡ് കൂട്ടുന്നുണ്ട്. രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാളസിനിമയാണ് മാർക്കോ.
ഹനീഫ് അദേനിയുടെ തന്നെ 'മിഖായേൽ' എന്ന സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയർ ആണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മലയാളത്തിലെ ആദ്യത്തെ വില്ലന്റെ സ്പിൻ ഓഫ് ചിത്രം എന്ന ക്രെഡിറ്റും മാർക്കോയുടെ മറ്റൊരു പ്രത്യേകത.
ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. കലാസംവിധാനം - സുനിൽ ദാസ്.
മേക്കപ്പ് - സുധി സുരേന്ദ്രൻ. കോസ്റ്റ്യും - ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ബിനു മണമ്പൂർ. പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
"അച്ചൂട്ടൻ വന്നശേഷം പ്രയോറിറ്റി അവനാണ്": കുടുംബവിശേഷവുമായി പാർവതി കൃഷ്ണ
ആരാകും കപ്പ് തൂക്കൂക; അറിയാന്‍ മണിക്കൂറുകള്‍ മാത്രം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ