
നവാഗതനായ വിപിന്‍ ദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അന്താക്ഷരി (Antakshari) എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകാതെ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് (Sony Liv) ചിത്രത്തിന്‍റെ റിലീസ്. ജീത്തു ജോസഫ് (Jeethu Joseph) ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സൈജു കുറുപ്പിന്‍റെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൈജു സ്ക്രീനില്‍ എത്തുന്നത്.
സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ബബ്‌ലു അജു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അല്‍ സജം അബ്ദുള്‍ ജബ്ബാര്‍, പ്രോജക്ട് ഡിസൈനര്‍ അല്‍ ജസീം അബ്ദുള്‍ ജബ്ബാർ, സംഗീതം അംകിത് മേനോന്‍, എഡിറ്റിംഗ് ജോണ്‍ കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം ലാല്‍, കലാസംവിധാനം സാബു മോഹന്‍, വസ്ത്രാലങ്കാരം അശ്വതി ജയകുമാര്‍, മേക്കപ്പ് സുധീർ സുരേന്ദ്രന്‍, സ്റ്റിൽസ് ഫിറോഷ് കെ ജയേഷ്, ഡിസൈന്‍ അജിപ്പൻ, ക്രിയേറ്റീവ് ഡയറക്ടര്‍ നിതീഷ് സഹദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, അസോസിയേറ്റ് ഡയറക്ടർ റെജിവന്‍ എ, റെനിറ്റ് രാജ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സെക്കന്‍റ് യൂണിറ്റ് ക്യാമറ നീരജ് രവി.
'ഭീഷ്‍മ പര്‍വ്വം' ക്രൈസ്‍തവ വിരുദ്ധമെന്ന് കെസിബിസി പ്രസിദ്ധീകരണം; 'കാവലി'നും വിമര്‍ശനം
സൗണ്ട് ഡിസൈനിംഗ് അരുണ്‍ എസ് മണി, ഓഡിയോഗ്രാഫി വിഷ്‍ണു സുജാതന്‍, ആക്ഷന്‍ വിക്കി മാസ്റ്റര്‍, അഡീഷണല്‍ റൈറ്റേഴ്സ് സാന്‍ജോ ജോസഫ്, രഞ്ജിത് വര്‍മ്മ, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഹരി ആനന്ദ്, വിഎഫ്എക്‌സ് പ്രോമിസ്. പിആർഒ ശബരി. ചിത്രത്തിന്‍റെ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.
ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ആണ് സൈജുവിന്‍റേതായി അവസാനം പുറത്തെത്തിയ ചിത്രം. സൈജു ടൈറ്റില്‍ കഥാപാത്രമായി എത്തിയ ചിത്രത്തിന്‍റെ സംവിധാനം അരുണ്‍ വൈഗ ആയിരുന്നു. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സൈജുവിന്‍റെ കരിയറിലെ 100-ാം ചിത്രവുമായിരുന്നു ഇത്. രാജേഷ് വര്‍മ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജോണി ആന്‍റണി, സാബുമോന്‍ അബ്‍ദുസമദ്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തി. ലളിതം സുന്ദരം, പ്രകാശന്‍ പറക്കട്ടെ, ട്വല്‍ത്ത് മാന്‍, തീര്‍പ്പ് തുടങ്ങി വരാനിരിക്കുന്ന നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളുടെ ഭാഗമാണ് സൈജു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ