'എനിക്ക് ഈ സിനിമ വേണ്ട, റിലീസിന് മുൻപ് നരൻ കണ്ട ആന്‍റണി ഭയങ്കരമായി ചൂടായി'; ഓർമ്മ പങ്കുവച്ച് രഞ്ജൻ പ്രമോദ്

Published : Sep 04, 2024, 11:28 AM IST
'എനിക്ക് ഈ സിനിമ വേണ്ട, റിലീസിന് മുൻപ് നരൻ കണ്ട ആന്‍റണി ഭയങ്കരമായി ചൂടായി'; ഓർമ്മ പങ്കുവച്ച് രഞ്ജൻ പ്രമോദ്

Synopsis

"അത് ഒരു വന്‍ പരാജയം ആകാന്‍ പോകുന്ന ഒരു സിനിമയായിരുന്നു"

സിനിമകളുടെ നിര്‍മ്മാണഘട്ടത്തില്‍ അതിന്‍റെ അണിയറക്കാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളുമൊക്കെ ഉണ്ടാവുന്നത് സാധാരണമാണ്. ചിത്രത്തിന്‍റെ ഫൈനല്‍ ഔട്ട്പുട്ടിനെക്കുറിച്ച് പലപ്പോഴും സംവിധായകന് മാത്രമേ പൂര്‍ണ്ണ ബോധ്യം കാണൂ. പില്‍ക്കാലത്ത് വന്‍ വിജയം നേടിയ പല ചിത്രങ്ങളും നിര്‍മ്മാണഘട്ടത്തിലെ ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ മറികടന്ന് എത്തിയവയാണ്. ഇപ്പോഴിതാ നരന്‍ സിനിമയെക്കുറിച്ച് പറയുകയാണ് അതിന്‍റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്. റിലീസിന് മുന്‍പ് അതൊരു വിജയിക്കുന്ന ചിത്രമായി ആരും കരുതിയിരുന്നില്ലെന്ന് പറയുന്നു രഞ്ജന്‍ പ്രമോദ്.

"നരന്‍ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്തും റിലീസ് ചെയ്യുന്നതിന്‍റെ തലേദിവസം വരെയും അതൊരു ഹിറ്റ് സിനിമയല്ല. അത് ഒരു വന്‍ പരാജയം ആകാന്‍ പോകുന്ന ഒരു സിനിമയായിരുന്നു. കാരണം അത് ആര്‍ക്കും അങ്ങനെ വര്‍ക്ക് ആയില്ല. റിലീസിന് മുന്‍പ് കണ്ട ആളുകള്‍ക്ക്.  അതിന്‍റെ ഡബിള്‍ പോസിറ്റീവ് ജോഷി സാര്‍ ആദ്യം എഡിറ്റ് ചെയ്തിട്ട് കാണിച്ച സമയത്ത് ആന്‍റണി (നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍) ഭയങ്കരമായി ചൂടാവുകയാണ് ചെയ്തത്. എനിക്ക് ഈ സിനിമ വേണ്ട എന്നാണ് പുള്ളി പറഞ്ഞിരുന്നത്. പക്ഷേ ഫുള്‍ എഡിറ്റഡ് പതിപ്പല്ല പുള്ളി കണ്ടത്, കുറച്ച് ലാഗ് ഉള്ള കട്ട് ആയിരുന്നു. ഡബ്ബിംഗ് കഴിഞ്ഞ് ഉടനെയുള്ള കട്ട് ആണ്. അല്ലാതെ ഫൈനല്‍ ട്രിംഡ് വെര്‍ഷന്‍ ആയിരുന്നില്ല. എന്നാല്‍പ്പോലും അതില്‍ ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല പുള്ളിക്ക്. പുള്ളി ആകെ തകര്‍ന്നുപോയി ഇത് കണ്ട സമയത്ത്. കാരണം അതുവരെയുള്ള ഒരു കണ്‍വെന്‍ഷണല്‍ മാസ് ഫിലിമിനകത്തുള്ള ഒന്നും അതിനകത്തില്ല സത്യത്തില്‍", സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത നരന്‍ 2005 ലെ ഓണം റിലീസ് ആയിരുന്നു. മോഹന്‍ലാല്‍ മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രമായെത്തിയ ചിത്രം പ്രേക്ഷകര്‍ തിയറ്ററുകളില്‍ ആഘോഷമാക്കി. ചിത്രത്തിലെ ഗാനങ്ങളും വന്‍ ഹിറ്റ് ആയിരുന്നു.

ALSO READ : ഓണം നേടാന്‍ ആസിഫ് അലി; 'കിഷ്‍കിന്ധാ കാണ്ഡം' റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എവിടെ തുടങ്ങണമെന്ന് അറിയില്ല'; 'പൊന്മാന്' മുക്തകണ്ഠം പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?