
2022ലെ ലോസ് ഏഞ്ചല്‍സ് മാരത്തണിൽ(Los angeles marathon) പങ്കാളിയായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ(antony perumbavoor) ഭാര്യ ശാന്തി ആന്റണി. 6 മണിക്കൂർ 27 മിനിറ്റ് കൊണ്ടാണ് 42 കിലോമീറ്റർ ശാന്തി ഓടിത്തീർത്തത്.
മകൾ അനിഷയുടെ ഭർത്താവിന്റെ സഹോദരൻ നീൽ വിൻസന്റിനെയും കുടുംബത്തെയും കാണാൻ ലോസ് ഏഞ്ചല്‍സില്‍ എത്തിയപ്പോഴാണു മാരത്തൺ ഓടാൻ ശാന്തി തീരുമാനിച്ചത്. ശേഷം അവിടെ ഓടി പരിശീലിക്കുകയും മാരത്തണിൽ പങ്കെടുക്കുകയുമായിരുന്നു. നീലും കുടുംബ സുഹൃത്തായ ജിജോ കോശിയും ശാന്തിക്കൊപ്പം ഉണ്ടായിരുന്നു.
11,525 പേരാണ് മാരത്തൺ ഓട്ടം പൂർത്തിയാക്കിയത്. ഇതിൽ 9005ാം ആളായി ശാന്തിയും ഓടിയെത്തി. സ്ഥിരമായി മാരത്തൺ ഓടുന്നവരും അത്‌ലീറ്റുകളുമാണു കൂടുതലും പങ്കെടുത്തത്. ദേശീയ പതാകയുമായാണ് ശാന്തി മെഡൽ സ്വീകരിക്കാനെത്തിയത്.
ബിഗ്ബോസില്‍ വിളിച്ചു; പോകുന്നില്ല, കാരണം വ്യക്തമാക്കി ഒമര്‍ ലുലു
തിരുവനന്തപുരം: ബിഗ് ബോസ്(Bigg Boss) മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ (Mohanlal) വീണ്ടുമെത്തുന്നു എന്നറിയിച്ചതടക്കം സീസണിലെ പുതിയ ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. അതിനിടയിൽ ഷോ പ്രഖ്യാപിച്ചത് മുതൽ, ആരാധകർ ഈ സീസണിലെ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ്.
ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. ഇക്കൂട്ടത്തിൽ കേട്ട ഒരു പേരായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെത് (Omar Lulu). ഒമര്‍ ബിഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥിയാകും എന്നായിരുന്നു ചില വാർത്തകൾ. ഇപ്പോൾ ഈ വാർത്തകൾക്കുള്ള പ്രതികരണവുമായി എത്തുകയാണ് ഒമര്‍ ലുലു തന്നെ രംഗത്ത് എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം കാര്യങ്ങൾ വിശദമാക്കുന്നത്.
തന്‍റെ പുതിയ ചലച്ചിത്രമായ പവർസ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31ന് തുടങ്ങണം,പിന്നെ മെയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട് ബിഗ് ബോസിൽ പങ്കെടുക്കാന്‍ പറ്റില്ല. ഒഡീഷ്യനിൽ വിളച്ചതിന് നന്ദി ബിഗ് ബോസ് എന്നാണ് ഒമര്‍ലുലു പറയുന്നത്. ഒഡിഷന് വിളിച്ച കാര്യം ഒമര്‍ ലുലു ഈ പോസ്റ്റിലൂടെ സ്ഥിരീകരിക്കുന്നു.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി(Babu Antony) ചിത്രമാണ് 'പവർ സ്റ്റാർ'(Power Star). ഡെന്നിസ് ജോസഫ് (Dennis Joseph) അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു (Omar Lulu)ആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം വൈകിയ ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയാണ് ഒമർ ലുലു.
2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുക ആയിരുന്നു. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റിണിയെ വച്ച് പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നെങ്കിൽ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ എന്ന് മുമ്പൊരിക്കൽ ഒമർ ലുലു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ആറടി മൂന്ന് ഇഞ്ച് പൊക്കം നല്ല സ്റ്റൈലനായി ഫൈറ്റ് ചെയുന്ന ബാബു ആന്റണി ചേട്ടനെ വെച്ച് അത്യാവശ്യം നല്ല ബഡ്ജറ്റിൽ പണ്ട് ഒരു ആക്ഷൻ ചിത്രം ചെയ്തിരുന്നു എങ്കിൽ പാൻ ഇന്ത്യയല്ലാ ഒരു ഇന്റർനാഷണൽ സ്റ്റാർ ജനിച്ചേനെ കേരളക്കരയിൽ നിന്ന്‘, എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ