വമ്പൻ പാൻ ഇന്ത്യൻ സംഭവം; മാസിന്റെ ഞെട്ടിക്കുന്ന മുഖവുമായി 'കാട്ടാളൻ' സെക്കന്റ് ലുക്ക് ‍

Published : Jan 14, 2026, 08:14 PM IST
kattalan

Synopsis

ഷെരീഫ് മുഹമ്മദ്‌ നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആന്റണി വർഗീസ് ഇതുവരെ കാണാത്ത ഒരു മാസ്സ് കഥാപാത്രത്തെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ചിത്രം 14ന് എത്തും.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ആനവേട്ടയുടെ പ്രകമ്പനം കൊള്ളിക്കുന്ന മാസ്സ് ആക്ഷന്റെ സൂചന നൽകുന്ന പോസ്റ്ററിൽ, മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ്സ് കഥാപാത്രത്തമായാണ് ആന്റണി വർഗീസിനെ അവതരിപ്പിച്ചിരിക്കുന്നത്. ‌ചിത്രം 2026 മെയ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ടൈറ്റിലിനോട് നീതി പുലർത്തുന്ന ലുക്കിലാണ് ഫസ്റ്റ് ലുക്കിലും, ഇപ്പോൾ വന്നിരിക്കുന്ന സെക്കന്റ് ലുക്കിലും അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ'യ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ചിത്രമാണിത്. മാസിന്റെയും ആക്ഷന്റെയും കാര്യത്തിൽ ചിത്രം മാർക്കോയെയും വെല്ലും എന്ന സൂചനയാണ് പോസ്റ്ററുകൾ നൽകുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസർ ജനുവരി 16നു പുറത്തു വരും. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് ഡീലുകളിൽ ഒന്ന് ഇതിനോടകം സ്വന്തമാക്കിയ ചിത്രം, ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് തന്നെ മലയാളത്തിലെ പല പ്രീ റിലീസ് റെക്കോർഡുകളും ഭേദിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഫാർസ് ഫിലിംസുമായി സഹകരിച്ചാണ് വിദേശ റിലീസിനായി "കാട്ടാളൻ" ഒരുങ്ങുന്നത്. ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിൻ്റെ ടീമിൻ്റെയും നേതൃത്വത്തിൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തായ്‌ലൻ്റിൽ ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ "പോങ്" എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.

കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, "കിൽ" എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

എക്സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, സംഗീതം- ബി അജെനീഷ് ലോക്നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡൻറ് ലാബ്സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത് സ്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

78 ദിവസത്തെ കാത്തിരിപ്പ്, ക്ലാസിക് ക്രിമിനൽ ജോർജുകുട്ടിയുടെ മൂന്നാം വരവ്; ദൃശ്യം 3 റിലീസ് തിയതി എത്തി
ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ഇന്ത്യന്‍ സിനിമ ഏത്?