'കാൻഡിഡ് ലവ്', സാരിയില്‍ സുന്ദരിയായി അനുപമ പരമേശ്വരൻ!

By Web TeamFirst Published Dec 18, 2020, 10:50 PM IST
Highlights

അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയം നേടിയ താരം. അനുപമ പരമേശ്വരന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. അനുപമ പരമേശ്വരൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സാരി ധരിച്ചുള്ള ഫോട്ടോകളാണ് ഇത്.

ക്യാൻഡിഡ് ലവ് എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സാരിയില്‍ സുന്ദരിയായിരിക്കുകയാണ് അനുപമ പരമേശ്വരൻ. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. അടുത്തിടെ നൃത്തം ചെയ്യുന്ന പോസിലുള്ള അനുപമ പരമേശ്വരന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.  അനുപമ പരമേശ്വരൻ തന്നെയാണ് ഇത് ഷെയര്‍ ചെയ്‍തത്. എന്തായാലും അനുപമ പരമേശ്വരന്റെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.

മണിയറയിലെ അശോകൻ ആണ് അനുപമ പരമേശ്വരൻ നായികയായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.

ആര്‍ജെ ഷാൻ സംവിധാനം ചെയ്യുന്ന ഫ്രീഡം അറ്റ് മിഡ്‍നൈറ്റ് എന്ന ഒരു ഹ്രസ്വ ചിത്രത്തിലും അനുപമ പരമേശ്വരൻ നായികയാകുന്നുണ്ട്.

click me!