
പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികൾക്ക് ഇടയിൽ വൻ തരംഗമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ.
ചിത്രത്തിൽ മേരി ജോർജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനുപമ ഒട്ടനവധി ആരാധകരെയും സ്വന്തമാക്കിയിരുന്നു. ശേഷം മലയാളത്തിൽ താരം സിനിമകൾ ചെയ്തുവെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഇതര ഭാഷാ ചിത്രങ്ങളിലാണ്. പ്രത്യേകിച്ച് കന്നഡ, തെലുങ്ക് സിനിമകൾ. ഇവയിലൂടെ പുറംനാട്ടിലും വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ അനുപമയ്ക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. പുതുവർഷത്തിൽ താരത്തിന്റെ ഒരു പോസ്റ്ററാണ് വൈറൽ ആകുന്നത്.
'തില്ലു സ്ക്വയർ' എന്ന തെലുങ്ക് ചിത്രത്തിന്റെ പോസ്റ്ററാണ് ഇത്. സിദ്ധു ജൊന്നലഗദ്ദയാണ് ചിത്രത്തിലെ നായകൻ. ഇദ്ദേഹത്തിന്റെ മടിയിൽ ഗ്ലാമറസ് ലുക്കിൽ ഇരിക്കുന്ന അനുപമയെ ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. അതുതന്നെയാണ് പോസ്റ്ററിലെ പ്രധാന ആകർഷണവും.
പുതുവർഷത്തിൽ പ്രിയതാരത്തിന്റെ ഇത്തരമൊരു പോസ്റ്റർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. 'പുതുവർഷത്തിൽ ചങ്ക് തകർത്തല്ലോ, പ്ലീസ് ഈ പോസ്റ്റർ ഒന്ന് ഡിലീറ്റ് ചെയ്യൂ, ഇത്രയും വേണ്ടായിരുന്നു, ഞങ്ങളുടെ ചങ്ക് തകർത്തല്ലോ അനു', എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇവയ്ക്ക് ഒപ്പം തന്നെ കരയുന്ന ഇമോജികളും സ്റ്റിക്കറുകളും ജിഫുകളും ആരാധകർ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
മല്ലിക് റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് തില്ലു സ്ക്വയർ. റൊമാന്റിക് ക്രൈം കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം 2022ൽ റിലീസ് ചെയ്ത ഡിലെ തില്ലുവിന്റെ രണ്ടാം ഭാഗമാണ്. ചിത്രത്തിൽ വൻ ഗ്ലാമറസ് ലുക്കിലാണ് അനുപമ എത്തുകയെന്നാണ് വിവരം. സിത്താര എന്റർടൈൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയാണ് ചിത്രത്തിന്റെ നിർമ്മാണം. സെപ്റ്റംബർ 15ന് ചിത്രം തിയറ്ററുകളിലെത്തും.
ശ്രീഹരി ഒരു കിടിലൻ ഫുട്ബോൾ പ്രേമി, അതിന് രാജ്യം നോക്കാറില്ല; ഇഷ്ടങ്ങൾ പറഞ്ഞ് കുട്ടി പാട്ടുകാരൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ