'ബോളിവുഡ് വിഷലിപ്തമായി, ഞാന്‍ പോകുന്നു': അനുരാഗ് കശ്യപ് മുംബൈ വിട്ടു, പുതിയ താമസസ്ഥലം ഇതാണ്

Published : Mar 06, 2025, 10:57 AM IST
'ബോളിവുഡ് വിഷലിപ്തമായി, ഞാന്‍ പോകുന്നു': അനുരാഗ് കശ്യപ് മുംബൈ വിട്ടു, പുതിയ താമസസ്ഥലം ഇതാണ്

Synopsis

പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് മുംബൈ വിട്ടു. സിനിമാ രംഗത്തെ വിഷലിപ്തമായ അന്തരീക്ഷവും പൊള്ളയായ ലക്ഷ്യങ്ങളുമാണ് കാരണമെന്ന് സൂചന.

മുംബൈ: ബോളിവുഡിലെ നവതരംഗം സൃഷ്ടിച്ച സംവിധായകരില്‍ പ്രമുഖനാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രം രണ്ട് ഭാഗമായി ഇറങ്ങിയ ക്രൈം ഡ്രാമയായ ഗാങ്‌സ് ഓഫ് വാസിപൂർ ആണ്. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അനുരാഗ് കശ്യപ് കുറച്ച് കാലമായി ബോളിവുഡിന്‍റെ ശക്തനായ വിമര്‍ശകനാണ്. 

നേരത്തെ മുംബൈ വിടാനുള്ള ആഗ്രഹം പ്രഖ്യാപിച്ച അനുരാഗ് രണ്ട് മാസത്തിന് ശേഷം മുംബൈയില്‍ നിന്നും താമസം മാറ്റിയെന്നാണ് വിവരം.  "ഞാൻ മുംബൈ വിട്ടു. സിനിമാക്കാരിൽ നിന്ന് അകന്നു നിൽക്കാനാണ് എനിക്കിഷ്ടം. സിനിമ രംഗം വളരെ വിഷലിപ്തമായിരിക്കുന്നു. എല്ലാവരും പൊള്ളയായ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെയാണ്. അടുത്ത 500 അല്ലെങ്കിൽ 800 കോടി സിനിമയുണ്ടാക്കാന്‍ ശ്രമിക്കുന്നു. സര്‍ഗത്മകമായ അന്തരീക്ഷം ഇല്ലാതായി ”അദ്ദേഹം അടുത്തിടെ ദി ഹിന്ദുവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

തന്‍റെ പുതിയ വീടിന്‍റെ ആദ്യ വാടക താൻ ഇതിനകം അടച്ചുവെന്ന് സൂചിപ്പിച്ച കശ്യപ്, എന്നാൽ താൻ മാറിയ നഗരം വെളിപ്പെടുത്തില്ലെന്ന് പറഞ്ഞു. എന്നിരുന്നാലും, ചലച്ചിത്ര നിർമ്മാതാവിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അദ്ദേഹം ഇപ്പോൾ ബെംഗളൂരുവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

മൂന്ന് പതിറ്റാണ്ടോളം തന്‍റെ തട്ടകമായ മുംബൈ വിടാനുള്ള തന്‍റെ തീരുമാനത്തെ കുറിച്ചും നഗരത്തെക്കുറിച്ചും അനുരാഗ് മുന്‍പും പറഞ്ഞിട്ടുണ്ട് “ഒരു നഗരം ഒരു ഘടന മാത്രമല്ല അതിലെ ജനം കൂടിയാണ്. ഇവിടെയുള്ള ആളുകൾ. നിരവധി ചലച്ചിത്ര പ്രവർത്തകർ ഇതിനകം മുംബൈ വിട്ടുവെന്ന് അനുരാഗ് വെളിപ്പെടുത്തി. അദ്ദേഹം കൂട്ടിച്ചേർത്തു, “ഏറ്റവും വലിയ പലായനം മിഡിൽ ഈസ്റ്റിലേക്കാണ്, പ്രത്യേകിച്ച് ദുബായിലേക്കാണ്. മറ്റുള്ളവർ പോർച്ചുഗൽ, ലണ്ടൻ, ജർമ്മനി, യു.എസ് എന്നിങ്ങനെ, പലരും മുഖ്യധാര സിനിമ പ്രവര്‍ത്തകരാണ്. 

ടിവിയില്‍ നിരോധനം ഇനി ഒടിടിയിലേക്കോ?: മാര്‍ക്കോ ഒടിടിയിലും നിരോധിക്കാന്‍ നീക്കം

രണ്‍വീര്‍ സിംഗിന്‍റെ ഡോൺ 3-ൽ നിന്നും നായിക പിന്മാറി; കാരണം ഇതാണ്!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'