Pada Movie : മലയാളത്തിന്റെ 'ഡോഗ് ഡേ ആഫ്റ്റർനൂൺ'; പട തീർച്ചയായും കാണണമെന്ന് അനുരാഗ് കശ്യപ്

Web Desk   | Asianet News
Published : Mar 20, 2022, 07:41 PM ISTUpdated : Mar 20, 2022, 07:43 PM IST
Pada Movie : മലയാളത്തിന്റെ 'ഡോഗ് ഡേ ആഫ്റ്റർനൂൺ'; പട തീർച്ചയായും കാണണമെന്ന് അനുരാഗ് കശ്യപ്

Synopsis

നേരത്തെ സംവിധായകൻ പാ രഞ്ജിത്തും പടയെ പ്രശംസിച്ച് എത്തിയിരുന്നു.

ടുത്തിടെ പ്രദര്‍ശനത്തിന് എത്തി ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് 'പട' (Pada). കമല്‍ കെ എം ആണ് ചിത്രത്തിന്‍റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'പട'യെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. യഥാർത്ഥ സംഭവത്തിന്റെ ശ്കതമായ ആവിഷ്‌ക്കാരമാണ് ചിത്രമെന്ന് അനുരാ​ഗ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

'ചിത്രം ഇപ്പോൾ തിയേറ്ററുകളിലുണ്ട്. നിർബന്ധമായും കാണണം. ഒരു യഥാർത്ഥ സംഭവത്തിന്റെ ശക്തവും രസകരവുമായ ആവിഷ്‌ക്കാരം. ട്വിസ്റ്റോടുകൂടെയുള്ള മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റർനൂൺ', എന്നാണ് അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

നേരത്തെ സംവിധായകൻ പാ രഞ്ജിത്തും പടയെ പ്രശംസിച്ച് എത്തിയിരുന്നു. 'കെ എം കമൽ ഒരുക്കിയ മികച്ച ചിത്രമാണ് പട. തിരക്കഥയാണ് ഈ സിനിമയെ പ്രത്യേകതയുള്ളതാക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ പുനരാവിഷ്‌കരിക്കുക എന്നത് അഭിനന്ദനാർഹമായ കാര്യമാണ്. ദളിതർക്കും ആദിവാസികൾക്കും അവരുടെ ഭൂമി തിരികെ നൽകുന്നതിനായി നമ്മൾ പോരാടുക തന്നെ വേണം. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു, ദിലീഷ് പോത്തൻ, ടിജി രവി, പ്രകാശ് രാജ്, ഗോപാലൻ, ഇന്ദ്രൻസ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ചു', എന്നായിരുന്നു പാ രഞ്ജിത്ത് കുറിച്ചിരുന്നത്.

മുകേഷ് ആര്‍ മെഹ്‍ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  ഇ 4 എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ചാണ് ചിത്രം. ഷാൻ മുഹമ്മദാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോര്‍ജ്, വിനായകൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

പ്രകാശ് രാജ്, അര്‍ജുന്‍ രാധാകൃഷ്‍ണന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ഷൈന്‍ ടോം ചാക്കോ, ഗോപാലന്‍ അടാട്ട്, സുധീര്‍ കരമന, ദാസന്‍ കൊങ്ങാട്, കനി കുസൃതി, ഹരി കൊങ്ങാട്, കെ രാജേഷ്, സിബി തോമസ്, ബ്രിട്ടോ ദേവിസ് തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം വിഷ്‍ണു വിജയ്.  

'ഐ ഡി' എന്ന ചിത്രത്തിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായകനാണ് കമല്‍ കെ എം. ഐഎഫ്‍എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമായ 'ഐ ഡി'ക്ക് വലിയ അഭിപ്രായമായിരുന്നു അന്ന് ലഭിച്ചത്. ഗീതാഞ്‍ജലി ഥാപയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 'ഐ ഡി' എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയിലും കമല്‍ കെ എം പങ്കാളിയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്