മോഹന്‍ലാലിന് വേണ്ടി എഴുതിയ തിരക്കഥ, നടന്നില്ല, പടം തീര്‍ന്നപ്പോള്‍ പെട്ടിയില്‍ തന്നെ:കാരണം പറഞ്ഞ് സംവിധായകന്‍

Published : Mar 12, 2025, 08:56 AM IST
 മോഹന്‍ലാലിന് വേണ്ടി എഴുതിയ തിരക്കഥ, നടന്നില്ല, പടം തീര്‍ന്നപ്പോള്‍ പെട്ടിയില്‍ തന്നെ:കാരണം പറഞ്ഞ് സംവിധായകന്‍

Synopsis

കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച് കൈയ്യടി നേടിയ കെന്നഡി എന്ന സിനിമയുടെ റിലീസ് വൈകുന്നു. സീ സ്റ്റുഡിയോസിന്‍റെ സാമ്പത്തിക പ്രതിസന്ധികളാണ് കാരണമെന്ന് സംവിധായകൻ അനുരാഗ് കശ്യപ് പറയുന്നു. മോഹൻലാലിനെ മനസ്സിൽ കണ്ട് എഴുതിയ തിരക്കഥയാണ് കെന്നഡിയുടേതെന്നും കശ്യപ് വെളിപ്പെടുത്തി.

മുംബൈ: കാന്‍ ചലച്ചിത്ര മേളയില്‍ 2023 ല്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടിയ അനുരാഗ് കശ്യപ് ചിത്രമാണ് കെന്നഡി. ഇതുവരെ റിലീസ് ചെയ്യാത്ത ചിത്രത്തില്‍ രാഹുല്‍ ഭട്ടും സണ്ണി ലിയോണുമാണ് അഭിനയിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസിന്‍റെ സാമ്പത്തിക പ്രതിസന്ധികൾ കാരണം ചിത്രത്തിന്‍റെ റിലീസ് നടക്കാത്തത് എന്നാണ് ഇപ്പോള്‍ സംവിധായകന്‍ പറയുന്നത്. 

"കെന്നഡി റിലീസ് ലോക്ക് ചെയ്തിട്ടുണ്ട്, സെൻസറിങ് ക്ലിയറൻസും ലഭിച്ചിട്ടുണ്ട്. എന്നാൽ സീ സ്റ്റുഡിയോസിന് അവരുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ വലിയ നഷ്ടം  വന്നിട്ടുണ്ട്. അതിനാല്‍ ചിത്രം വൈകുന്നു" അനുരാഗ് കശ്യപ്പ് ദി ഹിന്ദുയുമായി നടത്തിയ സംഭാഷണത്തില്‍ അനുരാഗ് പറഞ്ഞു.

കശ്യപ്പ് വെളിപ്പെടുത്തിയതനുസരിച്ച് കെന്നഡി ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം ആദ്യം മലയാളത്തില്‍ സൂപ്പര്‍താരം മോഹൻലാലിനെ മനസില്‍ കണ്ട് എഴുതിയിരുന്നു. അനുരാഗിന്‍റെ സ്ഥിരം ക്യാമറമാനായിരുന്ന ഛായഗ്രാഹകൻ രജീവ് രവിയുടെ സംവിധാനത്തിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നു തിരക്കഥയായിരുന്നു ഇത്. എന്നാൽ ആ പദ്ധതി നടക്കാതായപ്പോള്‍ ആ തിരക്കഥ പുനരാലോചിച്ച് കെന്നഡി ആക്കി മാറ്റി.

അദ്ദേഹം വിശദീകരിച്ചു, "കെന്നഡിയിലെ കേന്ദ്ര കഥാപാത്രമായ ഉദയ ഷെട്ടി എന്ന അണ്ടർകവർ പോലീസ് ഓഫീസർ എന്നെ വളരെക്കാലമായി വേട്ടയാടിയ കഥാപാത്രം ആയിരുന്നു. ഈ കഥ സുധീർ മിശ്ര എന്നയാളാണ് എന്നോട് പറഞ്ഞുതന്നതാണ്. മുംബൈ പോലീസ് ഫോഴ്സിൽ ഇത്തരം ഒരു മനുഷ്യൻ ഉണ്ടായിരുന്നു. എനിക്ക് ഇതിനൊരു സീക്വൽ വെബ് സീരീസ് എഴുതാനുണ്ട്, കെന്നഡിയിലെ സംഭവങ്ങളിൽ നിന്ന് രക്ഷപ്പെടുന്നു ഒരു കഥാപാത്രത്തിന്‍റെ കഥയാണ് അത് പറയുന്നത് " അനുരാഗ് വിശദീകരിച്ചു.

അടുത്തിടെ കശ്യപ് മറ്റൊരു സീരീസ് ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് പിച്ച് ചെയ്തിരുന്നുവെന്നും, പ്ലാറ്റ്ഫോം അത് ചെയ്യാന്‍ അഗ്രഹിച്ചിരുന്നെങ്കിലും അവരുടെ ഫീഡ്ബാക്ക് അല്‍ഹോരിതം അത് വിജയിക്കില്ലെന്ന് വിധിയെഴുതിയതോടെ അത് ഉപേക്ഷിക്കുകയായിരുന്നു.

"അത് ഷോയുടെ ആത്മാവിനെ നശിപ്പിക്കുകയായിരുന്നു. ഞാൻ മറ്റെന്തെങ്കിലും പിച്ച് ചെയ്യാൻ ശ്രമിക്കുകയായിരുന്നു, പക്ഷേ അവർ അത് മണി ഹീസ്റ്റ് പോലെയാക്കാൻ ആഗ്രഹിച്ചത്. ഞാൻ കൈ കൂപ്പി പിന്മാറി." അനുരാഗ് കശ്യപ് പറഞ്ഞു.

റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് ചിത്രം ഒടിടിയിലേക്ക്, എവിടെ?, എപ്പോള്‍?

'രാജമൗലി കട്ടകലിപ്പില്‍, അവര്‍ ഇനി ഈ പടത്തില്‍ വേണ്ട' : തിരിച്ചടിക്ക് പിന്നാലെ കടുത്ത നിലപാടില്‍ സംവിധായകന്‍ !

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്