അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും? ഗ്യാങ്സ്റ്റാര്‍ പടം റിലീസ് പ്രതിസന്ധിയില്‍ !

Published : Mar 17, 2025, 09:23 AM IST
അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവ് വൈകും? ഗ്യാങ്സ്റ്റാര്‍ പടം റിലീസ് പ്രതിസന്ധിയില്‍ !

Synopsis

അനുഷ്ക ഷെട്ടിയുടെ ഘാട്ടി സിനിമയുടെ റിലീസ് നീളുന്നു? ഇതുവരെ പ്രൊമോഷനുകൾ ആരംഭിച്ചിട്ടില്ല. 2025 ഏപ്രിൽ 18-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം അനിശ്ചിതത്വത്തിലായി എന്ന് റിപ്പോർട്ടുകൾ.

ഹൈദരാബാദ്:  അനുഷ്‌ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ 7 നാണ് പുറത്തിറങ്ങിയത് പിന്നാലെ വന്‍ പ്രതീക്ഷയാണ് ചിത്രത്തില്‍ വന്നിരിക്കുന്നത്. 2010 ല്‍ വന്‍ വിജയമായ വേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.  'ഇര, ക്രിമിനല്‍, ഇതിഹാസം' ഘാട്ടി ഇനി രാജ്ഞി ഭരിക്കും' എന്ന ക്യാപ്ഷനോടെയാണ് നേരത്തെ ഫസ്റ്റ്ലുക്ക് ഇറക്കിയത്. നേരത്തെ വന്ന അപ്ഡേറ്റ് പ്രകാരം ചിത്രം ഏപ്രില്‍ 18, 2025നാണ് റിലീസാകും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കഷ്ടിച്ച് ഒരു മാസം ബാക്കിയുള്ളപ്പോള്‍ ചിത്രം അനിശ്ചിത്വത്തിലാണ് എന്നാണ് വിവരം. 

ചിത്രത്തിന്‍റെ ഒരു പ്രമോഷനും ഇതുവരെ ആരംഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ അണിയറക്കാരും ചിത്രത്തെക്കുറിച്ച് നിശബ്ദമാണ് എന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുഷ്ക അടക്കം താരങ്ങളും ചിത്രത്തിന്‍റെ ഒരു പ്രമോഷനും നടത്തുന്നില്ല. സിനിമയുമായി അടുത്ത വൃത്തങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ റിലീസ് നീട്ടിയെന്നാണ് വിവരം. 

ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തിയിരുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. 

അതേ സമയം മലയാള ചിത്രം കത്തനാറിലെ അനുഷ്ക ഷെട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നില എന്ന റോളാണ് അനുഷ്കയ്ക്ക് എന്നാണ് കത്തനാര്‍ അണിയറക്കാര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വെളിവാക്കുന്നത്. 

ഓസ്കാര്‍ പോലുള്ള സില്ലി അവാര്‍ഡുകള്‍ അമേരിക്ക കൈയ്യില്‍ വച്ചോട്ടെ, നമ്മുക്ക് നാഷണല്‍ അവാര്‍ഡുണ്ടല്ലോ:കങ്കണ

പുഷ്പ 3 എപ്പോള്‍ ഇറങ്ങും? വെളിപ്പെടുത്തി നിര്‍മ്മാതാക്കള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എക്കോ 50 കോടി ക്ലബ്ബില്‍, ചിത്രം ഇനി ഒടിടിയിലേക്ക്, എവിടെ? എപ്പോള്‍ കാണാം
ശിവരാജ് കുമാർ - രാജ് ബി ഷെട്ടി- ഉപേന്ദ്ര ചിത്രം 45 ഇതുവരെ നേടിയത്?, കണക്കുകള്‍ പുറത്ത്