Anushka Shetty : സുരേഷ് ​ഗോപിയുടെ നായികയാകാൻ അനുഷ്ക ഷെട്ടി ?

Published : Jul 16, 2022, 08:54 AM ISTUpdated : Jul 16, 2022, 08:56 AM IST
Anushka Shetty : സുരേഷ് ​ഗോപിയുടെ നായികയാകാൻ അനുഷ്ക ഷെട്ടി ?

Synopsis

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'.

ടൻ സുരേഷ് ​ഗോപിയുടെ(Suresh Gopi) നായികയാകാൻ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി(Anushka Shetty) എത്തുന്നുവെന്ന് റിപ്പോർട്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രം 'ഒറ്റക്കൊമ്പന്‍' എന്ന സിനിമയിലാകും അനുഷ്ക അഭിനയിക്കുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അനുഷ്കയുടെ ആദ്യമലയാള സിനിമയാകും  ഒറ്റക്കൊമ്പൻ. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്‍ണന്‍. നിഥിന്‍ രണ്‍ജി പണിക്കരുടെ 'കാവലി'നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും 'ഒറ്റക്കൊമ്പന്‍'.

അതേസമയം, ജോഷി- സുരേഷ് ​ഗോപി ചിത്രം പാപ്പൻ റിലീസിന് ഒരുങ്ങുകയാണ്. പാപ്പൻ ജൂലൈ 29ന്(2022) ലേകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.  നൈല ഉഷ,കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മറ്റു നിരവധി താരങ്ങളും അണി നിരക്കുന്നു.

Paappan Movie : തിയറ്ററുകളിൽ ഇനി തീപാറും; സുരേഷ് ​ഗോപിയുടെ 'പാപ്പൻ' റിലീസ് പ്രഖ്യാപിച്ചു

ശ്രീ ഗോകുലം മൂവീസിനു വേണ്ടി  ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം -  വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. 

PREV
click me!

Recommended Stories

കളം പിടിക്കാൻ ഇനി ഹണി റോസ്; 'റേച്ചൽ' മൂന്നാം നാൾ തിയറ്ററുകളിൽ
മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം