ജയസൂര്യയുടെ 'കത്തനാറില്‍' അനുഷ്കയുടെ റോള്‍ എന്ത്?; തെന്നിന്ത്യന്‍ സുന്ദരിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് !

Published : Nov 07, 2024, 04:09 PM IST
ജയസൂര്യയുടെ 'കത്തനാറില്‍' അനുഷ്കയുടെ റോള്‍ എന്ത്?; തെന്നിന്ത്യന്‍ സുന്ദരിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് !

Synopsis

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന കത്തനാർ എന്ന ചിത്രത്തിലെ നായികയായ അനുഷ്ക ഷെട്ടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 

കൊച്ചി: മലയാള സിനിമയിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് കത്തനാര്‍. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തുവന്നിട്ട് ഒരു വര്‍ഷത്തോളമായി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്. 

ഇപ്പോള്‍ ചിത്രത്തിലെ നായികയായി എത്തുന്ന അനുഷ്ക ഷെട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നില എന്ന റോളാണ് അനുഷ്കയ്ക്ക് എന്നാണ് കത്തനാര്‍ അണിയറക്കാര്‍ പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്റര്‍ വെളിവാക്കുന്നത്. അനുഷ്ക ഷെട്ടിയുടെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.  

ദേവസേനയായും രുദ്രമാദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ ആദ്യത്തെ മലയാള ചിത്രമാണ് കത്തനാര്‍. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന് ജന്മദിനാശംസ നേര്‍ന്ന് കത്തനാറായി എത്തുന്ന ജയസൂര്യ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം രാഹുൽ സുബ്രഹ്മണ്യം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍ വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ് സെന്തിൽ നാഥൻ, കോസ്റ്റ്യൂം ഡിസൈനര്‍ ഉത്തര മേനോൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍ ജെജെ പാർക്ക്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ.

കലാസംവിധാനം അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിംഗ് അജിത് എ ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഗോപേഷ് ശരത്, ഷാലം, ഗാനരചന അരുൺ ആലാട്ട്, വിനായക് ശശികുമാര്‍, സച്ചിൻ എസ് കുമാര്‍, കളറിസ്റ്റ് ശ്രീക് വാര്യര്‍, സൗണ്ട് ഡിസൈനര്‍ അനക്സ് കുര്യൻ, അലീൻ ജോണി, സ്പെൽസ് ഭാവദാസ്, സ്റ്റിൽസ് റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, വെര്‍ച്വൽ പ്രൊഡക്ഷൻ, ഡിഐ സ്റ്റുഡിയോ പോയെറ്റിക്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്. 

രണ്ടുവർഷം മറ്റൊരു പ്രൊജക്റ്റും ചെയ്യാത്ത ജയേട്ടൻ, കത്തനാർ വെറുമൊരു സിനിമയല്ല: റോജിൻ തോമസ്

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ, ചോദ്യംചെയ്യൽ പൂർത്തിയായി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം
'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ