ഇനി പ്രതികാര കഥ, ഘാട്ടി സിനിമയുമായി നടി അനുഷ്‍ക ഷെട്ടി, അപ്‍ഡേറ്റ്

Published : Oct 24, 2024, 12:36 PM IST
ഇനി പ്രതികാര കഥ, ഘാട്ടി സിനിമയുമായി നടി അനുഷ്‍ക ഷെട്ടി, അപ്‍ഡേറ്റ്

Synopsis

അനുഷ്‍ക ഷെട്ടി നായികയായി വരാനിരിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുഷ്‍ക ഷെട്ടി. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രമാണ് ഘാട്ടി. കൃഷ് ജഗര്‍ലമുഡിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിയെന്നാണ് പുതിയ അപ്‍ഡേറ്റ്.

അനുഷ്‍ക ഷെട്ടിയുടെ ഘാട്ടി പ്രതികാര കഥയാണ് പ്രമേയമാക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട്. അനുഷ്‍ക ഷെട്ടി നായികയാകുന്ന ഘാട്ടി സിനിമയുടെ ഒരു പ്രീ ലുക്ക് പോസ്റ്ററും പുറത്തുവിട്ടതും ഹിറ്റായിട്ടുണ്ട്. അനുഷ്‍ക ഷെട്ടിയുടെ മികച്ച ഒരു കഥാപാത്രമായിരിക്കും ഘാട്ടിയിലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ കൃഷ് ജഗര്‍ലമുഡിക്കൊപ്പം ഘാട്ടിയുടെ തിരക്കഥ എഴുത്തില്‍ സായ് മാധവ് ബുറ, ചിന്ദാകിന്ദി ശ്രീനിവാസ റാവു എന്നിവരും പങ്കാളിയാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമയാണ് നടി അനുഷ്‍ക ഷെട്ടിയുടേതായി മുമ്പ് തിയറ്ററുകളില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. മഹേഷ് ബാബു പിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നവീൻ പൊലിഷെട്ടിയാണ് ചിത്രത്തിലെ നായകൻ. അനുഷ്‍ക ഷെട്ടി നായികയായി വേഷമിട്ട ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷൻസാണ് നിര്‍മിച്ചിരിക്കുന്നത്.

അനുഷ്‍ക ഷെട്ടി നായികയായ ഹിറ്റ് ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി ആഗോള ബോക്സ് ഓഫീസില്‍ ആകെ 50 കോടി രൂപയിലധികം നേടിയിരുന്നു. ചിരിക്കും ഒരുപാട് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അനുഷ്‍ക ഷെട്ടി മികച്ച പ്രകടനം നടത്തിയിരുന്നുവെന്ന് മഹേഷ് ബാബുവും ചിരഞ്‍ജീവിയുമടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു. അനുഷ്‍ക ഷെട്ടി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം നിരവ് ഷായാണ് നിര്‍വഹിച്ചത്. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ സംഗീതം രാധനും നിര്‍വഹിച്ചു.

Read More: നിത്യ മേനന്റെ പേര് ആദ്യമിട്ടത് എന്തുകൊണ്ട്?, വെളിപ്പെടുത്തലുമായി നടൻ ജയം രവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക