അനുഷ്‍ക ഷെട്ടിക്കായി ധനുഷിന്റെ പാട്ട്, വീഡിയോ പുറത്തുവിട്ടു

By Web TeamFirst Published May 31, 2023, 3:17 PM IST
Highlights

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്ത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുഷ്‍ക ഷെട്ടി. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രം അനുഷ്‍ക ഷെട്ടിയുടേതായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'യെന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.

അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രത്തിനായി ധനുഷ് ആണ് 'യെന്നെഡാ നടക്കുത്' എന്ന മനോഹരമായ ഒരു ഗാനം പാടിയിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി ചിത്രം 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി' യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്.

അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'നിശബ്‍ദം' ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്. 'സാക്ഷി' എന്ന കഥാപാത്രത്തെ 'നിശബ്‍ദമെന്ന' ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നതും.

ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്ന് അനുഷ്‍ക അടുത്തിടെ വെളിപ്പെടുത്തിയത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി പറഞ്ഞികുന്ന. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമേ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

Read More: കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍

click me!