അന്തരിച്ച സംവിധായകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് അനുഷ്‍ക ഷെട്ടി, വീഡിയോ

Published : Mar 25, 2020, 11:31 AM ISTUpdated : Apr 28, 2025, 11:44 AM IST
അന്തരിച്ച സംവിധായകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് അനുഷ്‍ക ഷെട്ടി, വീഡിയോ

Synopsis

അന്തരിച്ച സംവിധായകനെ വീഡിയോയില്‍ കാണിച്ചപ്പോഴാണ് അനുഷ്‍ക ഷെട്ടി പൊട്ടിക്കരഞ്ഞത്.

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളായ അനുഷ്‍ക ഷെട്ടിയുടെ പുതിയ സിനിമയാണ് നിശബ്‍ദം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീളും. ചിത്രത്തിലെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു സംവിധായകന്റെ വിയോഗം ഓര്‍ത്ത് അനുഷ്‍ക ഷെട്ടി പൊട്ടിക്കരഞ്ഞു പോയ സംഭവമാണ് പുതിയ വാര്‍ത്ത. കൊടി രാമകൃഷ്‍ണയെ ഓര്‍ത്താണ് അനുഷ്‍ക ഷെട്ടി കരഞ്ഞത്.

നിശബ്‍ദം എന്ന ചിത്രത്തിന്റെ പ്രമോഷൻ നടക്കുകയായിരുന്നു. അനുഷ്‍കയുടെ അഭിനയജീവിതം കോര്‍ത്തിണക്കി ഒരു വീഡിയോ കാണിച്ചു. അതില്‍ കൊടി രാമകൃഷ്‍ണനുമുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോഴാണ് അനുഷ്‍ക ഷെട്ടി കരഞ്ഞത്.  കൊടി രാമകൃഷ്‍ണ കഴിഞ്ഞ വര്‍ഷമായിരുന്നു മരിച്ചത്. കൊടി രാമകൃഷ്‍ണ സംവിധാനം ചെയ്‍ത അരുന്ധതി എന്ന സിനിമയിലെ അഭിനയത്തിന് അനുഷ്‍ക ഷെട്ടിക്ക് ദക്ഷിണ ഫിലിം ഫെയര്‍ പുരസ്‍കാരം ലഭിച്ചിരുന്നു.  അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്ന് അനുഷ്‍ക ഷെട്ടി പറയുന്നു. അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും അനുഷ്‍ക ഷെട്ടി പറയുന്നു.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്