'തലയും പിള്ളേരും' എത്ര മണിക്കെത്തും?. ഛോട്ടാ മുംബൈ എഫ്‍ഡിഎഫ്എസിന്റെ സമയം വെളിപ്പെടുത്തി അൻവര്‍ റഷീദ്

Published : May 28, 2025, 03:35 PM ISTUpdated : May 28, 2025, 03:41 PM IST
'തലയും പിള്ളേരും' എത്ര മണിക്കെത്തും?. ഛോട്ടാ മുംബൈ എഫ്‍ഡിഎഫ്എസിന്റെ സമയം വെളിപ്പെടുത്തി അൻവര്‍ റഷീദ്

Synopsis

ഛോട്ടാ മുംബൈയുടെ അപ്‍ഡേറ്റ് പുറത്ത്.

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രമാണ് 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഇത്. ജൂണ്‍ ആറിനാണ് ഛോട്ടാ മുംബൈ തിയറ്ററുകളില്‍ വീണ്ടും എത്തുക. ഇക്കാര്യം മോഹൻലാല്‍ തന്നെ സ്‍ഥിരീകിരിച്ചിരുന്നു. 10 (രാവിലെ) മണിക്കായിരിക്കും ചിത്രത്തിന്റെ ആദ്യ ഷോ നടക്കുക എന്ന് അൻവര്‍ റഷീദും അറിയിച്ചിരിക്കുകയാണ്.

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.

ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദ​േവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാല്‍ ആരാധകര്‍ സമീപ വര്‍ഷങ്ങളില്‍ തങ്ങളുടെ ഒത്തുചേരലുകളില്‍ പലപ്പോഴും ഛോട്ടാ മുംബൈ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഫടികം, ദേവദൂതന്‍, മണിച്ചിത്രത്താഴ് അടക്കമുള്ള റീ റിലീസുകള്‍ക്ക് ശേഷമെത്തുന്ന മോഹന്‍ലാലിന്‍റെ റീ റിലീസ് കൂടിയാണ് ഛോട്ടാ മുംബൈ. വലിയ റീപ്പീറ്റ് വാലു ഉള്ള ചിത്രം ആയിട്ടാണ് ഛോട്ടാ മുംബൈയെ കണക്കാക്കുന്നത്. ടെലിവിഷനിലും ഹിറ്റാണ് ഛോട്ടാ മുംബൈ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വാഴകൾക്കിടയിൽ നിഗൂഢമായി ജോർജുകുട്ടി; ദൃശ്യം 3 പുത്തൻ പോസ്റ്റർ, 'ഇത് വാണിം​ഗ്' എന്ന് സോഷ്യൽ മീഡിയ
'ക്യാൻ വീ മേക്ക് ലവ്?; പ്രേക്ഷകരുടെ കൂടെവരും പട്ടടയിലെ സുട്ടുവും കൂട്ടരും; കയ്യടി നേടി രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും'