ടൊവിനോയെ അന്വേഷിച്ച് കണ്ടെത്തി കല്യാണിയും ജോജുവും; രസകരമായ വീഡിയോ വൈറല്‍.!

Published : Jan 19, 2024, 03:17 PM IST
ടൊവിനോയെ അന്വേഷിച്ച് കണ്ടെത്തി കല്യാണിയും ജോജുവും; രസകരമായ വീഡിയോ വൈറല്‍.!

Synopsis

സിനിമയുടെ ചിത്രീകരണവേളയിൽ ലൊക്കേഷനിലെത്തിയ മറ്റ് താരങ്ങളെയും സിനിമാപ്രവർത്തകരെയുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. 

കൊച്ചി: ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. പ്രേക്ഷകർ ഏറെ ആവേശത്തോടെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞയാഴ്ച ഇറങ്ങിയ ടീസർ വൻ വരവേൽപ്പോടെയാണ് ആരാധകർ ഏറ്റെടുത്തത്. ട്രെയ്ലറിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ചില ലൊക്കേഷൻ രം​ഗങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സിനിമയുടെ ചിത്രീകരണവേളയിൽ ലൊക്കേഷനിലെത്തിയ മറ്റ് താരങ്ങളെയും സിനിമാപ്രവർത്തകരെയുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഈ വീഡിയോയിൽ ടൊവിനോയെ പൊലീസ് വേഷത്തിൽ കുറച്ച് കൂടെ വ്യക്തതയോടെ കാണാൻ കഴിയുന്നുണ്ട്. കല്യാണി പ്രിയദർശൻ, ജോജു ജോർജ്, നടൻ സുധീഷ്, നിശാന്ത് സാ​ഗർ, ബി ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, ഷാജി കൈലാസ് തുടങ്ങിയവരെയെല്ലാം വീഡിയോയിൽ കാണാനുണ്ട്. 

ഒരു ഭൂതക്കണ്ണാടി മുഖത്ത് വെച്ച ടൊവിനോയുടെ ക്ലോസപ്പ് ഷോട്ടിലൂടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. ലൊക്കേഷനിൽ അണിയറപ്രവർത്തകർ ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയയോയിലുണ്ട്. വളരെ സീരിയസായി ഇറങ്ങിയ ടീസർ കണ്ട പ്രേക്ഷകർക്ക് ഈ വീഡിയോ മറ്റൊരു അനുഭവമായിരിക്കും നൽകുക. എല്ലാവരും വളരെ ചിരിച്ച് സന്തോഷകരമായൊരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. 

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ജിനു വി. എബ്രാഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്.  

ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. 'തങ്കം' എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ,  കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ  സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

'അന്വേഷിപ്പിൻ കണ്ടെത്തും' സസ്പെന്‍സ് ഒളിപ്പിച്ച ഗംഭീര ടീസര്‍ ; കരിയറിലെ മൂന്നാമത്തെ പോലീസ് വേഷത്തിൽ ടൊവിനോ

മിന്നല്‍ മുരളിയും സ്പിന്‍ മുരളിയും കണ്ടുമുട്ടിയപ്പോള്‍.!
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"വിവാഹം ജീവിതത്തിന്റെ അവസാന വാക്കല്ല, സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം": മഞ്ജു വാര്യർ
ജയിലര്‍ 2 ഫൈനല്‍ ഷെഡ്യൂളും കേരളത്തില്‍, രജനികാന്ത് കൊച്ചിയിലെത്തി