"ശരീര ഭാരം കുറയ്ക്കാൻ ഒരു എളുപ്പവഴിയുണ്ട്, രാം ചരണിനൊപ്പം ഡാൻസ് ചെയ്‌താൽ മതി..": ജാൻവി കപൂർ

Published : May 26, 2026, 06:07 PM IST
Janhvi Kapoor about Ram Charan

Synopsis

രാം ചരൺ നായകനായും ജാൻവി കപൂർ നായികയായും എത്തുന്ന 'പെദ്ധി' ജൂൺ നാലിന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ ആക്ഷൻ, ഡ്രാമ, റൊമാൻസ് എന്നിവയ്‌ക്കൊപ്പം കായിക ഇനങ്ങൾക്കും പ്രാധാന്യമുണ്ട്.

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി എത്തുന്ന് ചിത്രമാണ് പെദ്ധി. ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തുവന്നിരുന്നു. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത് ആഗോള റിലീസായി ജൂൺ നാലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ ജാൻവി കപൂർ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ആർക്കെങ്കിലും ശരീരം ഭാരം കുറയ്ക്കണമെന്നുണ്ടെങ്കിൽ രാം ചരണിനൊപ്പം ഡാൻസ് ചെയ്‌താൽ മതിയെന്നും സെറ്റിൽ അദ്ദേഹത്തോടൊപ്പം ഡാൻസ് ചെയ്ത ഡാൻസേഴ്സ് മെലിഞ്ഞതായി തനിക്ക് തോന്നിയെന്നും തമാശ രൂപേണ ജാൻവി പറഞ്ഞു.

"നിങ്ങള്‍ക്കെല്ലാവര്‍ക്കും പറ്റുന്ന, വളരെ എളുപ്പമുള്ള ഒരു വെയിറ്റ് ലോസ് ടിപ് ഞാന്‍ തരാം. രാം ചരണ്‍ സാറിന്റെ ഒരു പാട്ടിന് അദ്ദേഹത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കൂ. ഒരു ദിവസം പോലും വേണ്ട, ദിവസം പകുതിയാവുമ്പോഴേക്കും തന്നെ നിങ്ങള്‍ക്ക് ആ മാറ്റം കാണാന്‍ സാധിക്കും. മൂന്ന് നാല് ദിവസമാണ് പാട്ട് രംഗം ഞങ്ങള്‍ ഷൂട്ട് ചെയ്തത്. നാലാം ദിവസം ആവുമ്പോഴേക്കും ഡാന്‍സേഴ്‌സ് എല്ലാം മെലിഞ്ഞ്, ചെറുതായതായി എനിക്ക് തോന്നി." ജാൻവി പറയുന്നു.

അതേസമയം ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരൺ വേഷമിട്ടിരിക്കുന്നത്. മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ, ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവയെല്ലാം കൃത്യമായി കോർത്തിണക്കിയാണ് കഥ പറയുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ സ്ഥാനം ഉണ്ട്. ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. രചന, സംവിധാനം -ബുചി ബാബു സന, അവതരണം - മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം - വെങ്കട സതീഷ് കിലാരു, ബാനർ - വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ - ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഒറ്റ കോളിൽ പണമയക്കാനല്ല പറഞ്ഞത്, കമ്പനിയിൽ സർപ്രൈസ് വിസിറ്റുകളടക്കം നടത്തി'; തട്ടിപ്പിനെക്കുറിച്ച് വിശദീകരിച്ച് അഭിരാമി
'അശ്വന്ത്‌ കോക്ക് സിനിമയെയും സിനിമ പ്രവർത്തകരെയും മോശമായി ചിത്രീകരിക്കുന്നു'; നിയമനടപടിയുമായി ഫിലിം ചേംബർ