സൂര്യയ്‌ക്കൊപ്പമുള്ള അഭിനയാനുഭവം; അപര്‍ണ ബാലമുരളി പറയുന്നു

Web Desk   | Asianet News
Published : Nov 12, 2020, 06:21 PM ISTUpdated : Nov 12, 2020, 06:25 PM IST
സൂര്യയ്‌ക്കൊപ്പമുള്ള അഭിനയാനുഭവം; അപര്‍ണ ബാലമുരളി പറയുന്നു

Synopsis

മധുരയിൽ തന്റെ കഥാപാത്രവുമായി സാമ്യമുള്ള ഒരാളെ കണ്ടുമുട്ടിയെന്നും ഷൂട്ടിങ്ങിലും ഡബ്ബിംഗിലും ഉടനീളം അവർ ഉണ്ടായിരുന്നുവെന്നും അപർണ കൂട്ടിച്ചേർത്തു.  

ലയാളത്തിന്‍റെ പ്രിയ നായികയാണ് അപര്‍ണ ബാലമുരളി. ‘മഹേഷിന്‍റെ പ്രതികാരം‘ ഉള്‍പ്പടെ ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവരാന്‍ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമേ ഇതര ഭാഷാ ചിത്രങ്ങളിലും അപർണ തിളങ്ങി. ഇന്ന് റിലീസ് ചെയ്ത സൂര്യ നായകനായെത്തിയ ‘സൂരറൈ പോട്ര്’ആണ് അപർണയുടെ ഏറ്റവും പുതിയ ചിത്രം. ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് അപർണ സിനിമയിൽ അവതരിപ്പിക്കുന്നത്. ബോംബി എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിൽ മൺവാസനൈ, പരുത്തിവീരൻ തുടങ്ങിയ സിനിമകൾ കാണാനാണ് സംവിധായിക കൊങ്കാര നിർദേശിച്ചതെന്ന് അപർണ പറയുന്നു.

“എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വിഭിന്നമായ ഒരാളാണ് ബോംബി. മധുരയിലെ ഒരു ​ഗ്രാമീണ പെൺകുട്ടി. പക്ഷേ, അവൾ ചെയ്യുന്നതെല്ലാം ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്”, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറയുന്നു. ചിത്രീകരണത്തിനു മുൻപുള്ള മധുരയിലെ ദിനങ്ങളെ പറ്റിയും താരം ഓർത്തെടുക്കുന്നു. 

“ഷൂട്ടിം​ഗിന് കുറച്ച് നാൾ മുമ്പാണ് ഞാൻ മധുരയിലെത്തിയത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട സമ്മർദ്ദമില്ലാതെ അവിടെ കുറച്ച് സമയം ചെലവഴിച്ചു. മനോഹരമായ മാർക്കറ്റുകളും ലാൻഡ്സ്കേപ്പുകളും നഗരത്തിലുണ്ട്, അവ പാട്ടുകളിലും കാണാം. അവിടത്തെ ന​ഗരത്തിലെ ആളുകളുമായി സംസാരിക്കാൻ അവസരം ഉണ്ടായി. അവിടെയുള്ള സ്ത്രീകൾക്ക് അവർ ഇഷ്ടപ്പെടുന്നതെന്തും ചെയ്യാൻ അധികാരമുണ്ട്, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാം” അപർണ പറയുന്നു. മധുരയിൽ തന്റെ കഥാപാത്രവുമായി സാമ്യമുള്ള ഒരാളെ കണ്ടുമുട്ടിയെന്നും ഷൂട്ടിങ്ങിലും ഡബ്ബിംഗിലും ഉടനീളം അവർ ഉണ്ടായിരുന്നുവെന്നും അപർണ കൂട്ടിച്ചേർത്തു.

“നാണക്കാരിയായ പെൺകുട്ടിയായി എന്നെ കാണിക്കാതിരിക്കാൻ സുധ മാം വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. സാധാരണയുള്ള, റൊമാന്റിക് രംഗങ്ങളൊന്നും ഇല്ല. പാട്ടുകളിൽ പോലും അതില്ല. വിയോൺ സില്ലി..എന്ന പാട്ട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ കരിയറിൽ ഇതുവരെ ഇത്തരത്തിലൊരു ഗാനരംഗം ചെയ്തിട്ടില്ല. സൂര്യ സാറിനൊപ്പം വളരെയധികം ശക്തിയും തുല്യമായി നൃത്തവും ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളിയായിരുന്നു,” അപർണ വെളിപ്പെടുത്തുന്നു.

“സൂരറൈ പോട്ര്’ എന്റെ കരിയറിൽ വളരെയധികം ആത്മവിശ്വാസം നൽകി. എനിക്ക് താത്പര്യമില്ലാത്ത ഏത് കാര്യത്തോടും പറ്റില്ലെന്ന് പറയാൻ കഴിയുമെന്ന വിശ്വാസം തോന്നുന്നു. നിങ്ങളെ വിലമതിക്കാത്തിടത്ത് തുടരേണ്ട ആവശ്യമില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി,” അപർണ ബാലമുരളി പറഞ്ഞു. സുധ കൊങ്കാരയുമായും സൂര്യയുമായും സഹകരിക്കുന്നത് അഭിനയ ജീവിതത്തെ മനസ്സിലാക്കുന്നതിലും സമീപിക്കുന്നതിലും മാറ്റം വരുത്തിയെന്നും അപർണ വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മനസിലാക്കുന്നു, ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല'; ശിക്ഷാവിധിയില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്
"സംവിധാനം ചെയ്ത സിനിമയും അഭിനയിച്ച സിനിമയും ഇത്തവണ ഐഎഫ്എഫ്കെയിൽ..": ഡോ. ബിജു