അന്താരാഷ്ട്ര തിളക്കവുമായി "അപ്പുവിന്റെ സത്യാന്വേഷണം" ; സോഹൻ ലാൽ ചിത്രത്തിന് സ്പെഷ്യൽ ജൂറി അവാർഡ്

Published : Sep 16, 2019, 10:47 AM ISTUpdated : Sep 16, 2019, 06:02 PM IST
അന്താരാഷ്ട്ര തിളക്കവുമായി "അപ്പുവിന്റെ സത്യാന്വേഷണം" ; സോഹൻ ലാൽ ചിത്രത്തിന് സ്പെഷ്യൽ ജൂറി അവാർഡ്

Synopsis

മാസ്റ്റര്‍ റിഥുനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  

യുഎസ്എയിലെ സാൻ ഡീഗോ ഇന്റർനാഷണൽ കുട്ടികളുടെ ചലച്ചിത്രമേളയിൽ തിളങ്ങി മലയാള ചിത്രം അപ്പുവിന്റെ സത്യാന്വേഷണം. സ്പെഷ്യൽ ജൂറി അവാർഡ് ആണ് ചിത്രത്തിന് ലഭിച്ചത്. സോഹൻ ലാൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് എവി അനൂപും, മുകേഷ് മേത്തയും ചേർന്നാണ്. മാസ്റ്റര്‍ റിഥുനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ റിഥുന്‍  സ്വന്തമാക്കിയിരുന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഊന്നിയുള്ള കഥ പറയുന്ന ചിത്രത്തിൽ പ്രൊഡ്യൂസർ എ.വി.അനൂപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആദ്യ വിവാഹ നിശ്ചയത്തെക്കുറിച്ച് അമ്മയുടെ ഓഡിയോ ക്ലിപ്പ് എന്ന പേരില്‍ പ്രചരണം; നിയമ നടപടിക്ക് രശ്‍മിക മന്ദാന
പശ്ചിമേഷ്യന്‍ സംഘര്‍ഷം, 'പാപ്പന്‍റെ' വരവ് വൈകുമോ? ഒടുവില്‍ മറുപടിയുമായി 'ആട് 3' ടീം