
പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് പൃഥ്വിരാജ്(Prithviraj) നായകനായി എത്തുന്ന 'ആടുജീവിതം' (Aadujeevitham). ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന സ്റ്റില്ലുകൾക്കും അപ്ഡേറ്റുകൾക്കും കാഴ്ചക്കാരും ഏറെയാണ്. സിനിമയുടെ ലൊക്കേഷനിൽ സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ എത്തിയ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സന്ദർശന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
ഏറെ തിരക്കുന്നുകൾക്ക് ഇടയിൽ ആയിരുന്നു എ ആർ റഹ്മാൻ ആടുജീവിതത്തിന്റെ ലൊക്കേഷനായ ജോർദാനിൽ എത്തുന്നത്. ജോർദാനിൽ നിന്നും മരുഭൂമിയിലേക്കുള്ള നാല് മണിക്കൂർ ദീർഘമായ യാത്രയ്ക്ക് ഒടുവിൽ അദ്ദേഹം ക്രൂവിനൊപ്പം ചേർന്നു. രണ്ട് ദിവസം മരുഭൂമിയിൽ അദ്ദേഹം തങ്ങുകയും ചെയ്തു.
മരുഭൂമിയുടെ വന്യതയും ആഴങ്ങളും മനസിലാക്കി കൂടുതൽ സംഗീതത്തിന്റെ സാധ്യതകൾ സാധുവാൻ, സംഗീതങ്ങളെയും അറബിക് സംഗീതങ്ങളെയും കൂടുതൽ അറിയാൻ അവിടെയുള്ള സാധരണക്കരുമായി റഹ്മാന്‍ ഇടപഴകി. അൾജീരിയയിലെ ഷെഡ്യൂലിനു ശേഷമാണ് ജോർദാനിൽ ആടുജീവിതം ക്രൂ വന്നത്. രണ്ടു ദിവസം ലൊക്കേഷനിൽ എആർ റഹ്മാർ ചെലവഴിച്ചത് ക്രൂവിന് വലിയ ആവേശം പകരുകയും ചെയ്തു. നീണ്ട മുപ്പത് വർഷങ്ങൾക്കു ശേഷം റഹ്മാന്‍ മലയാളത്തിൽ സംഗീതമൊരുക്കുന്നത്. മോഹൻലാൽ ചിത്രം യോദ്ധയാണ് റഹ്മാന്റെ സംഗീതത്തിൽ പുറത്തുവന്ന അവസാന മലയാള സിനിമ.
പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്.
Bigg Boss : 'വീണ്ടും കാണും', ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ സൂചന നല്‍കി മോഹൻലാല്‍
'നജീബ്' എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലാണ് അതേപേരില്‍ ബ്ലസ്സി സിനിമയാക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായ ചിത്രം നിർമ്മിച്ചിരിക്കുന്നത് കെജി എബ്രഹാം തന്റെ കെജിഎ ഫിലിംസിന്റെ ബാനറിൽ ആണ്.