ഓസ്കർ അടക്കം പുരസ്‌കാരങ്ങൾ അമ്മ തൂവാലയില്‍ പൊതിഞ്ഞ് സൂക്ഷിച്ചു: വെളിപ്പെടുത്തി റഹ്മാന്‍

Published : May 22, 2024, 06:32 PM IST
ഓസ്കർ അടക്കം പുരസ്‌കാരങ്ങൾ  അമ്മ തൂവാലയില്‍ പൊതിഞ്ഞ് സൂക്ഷിച്ചു: വെളിപ്പെടുത്തി റഹ്മാന്‍

Synopsis

ഒരു സംഭാഷണത്തിൽ ഈ അവാര്‍ഡുകള്‍ സൂക്ഷിച്ച രസകരമായ കാര്യം വെളിപ്പെടുത്തുകയാണ് റഹ്മാന്‍. 

ചെന്നൈ: മൂന്ന് പതിറ്റാണ്ട് എണ്ണമറ്റ പുരസ്‌കാരങ്ങൾ ലഭിച്ച സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. ഇതില്‍ ഓസ്കാർ, ഗ്രാമി, ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പോലുള്ള പുരസ്കാരങ്ങള്‍ ഉള്‍പ്പെടുന്നു. ഫിലിം കമ്പാനിയനുമായുള്ള ഒരു സംഭാഷണത്തിൽ ഈ അവാര്‍ഡുകള്‍ സൂക്ഷിച്ച രസകരമായ കാര്യം വെളിപ്പെടുത്തുകയാണ് റഹ്മാന്‍. 

ഓസ്കാർ, ഗ്രാമി, ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് തുടങ്ങിയ അന്താരാഷ്ട്ര അവാർഡുകളെല്ലാം ഒരു തൂവാലയിൽ പൊതിഞ്ഞ് അമ്മ സൂക്ഷിച്ചുവെച്ചത് ഇതെല്ലാം പൂര്‍ണ്ണമായും സ്വര്‍ണ്ണമാണ് എന്നാണ് അമ്മ കരുതിയാണെന്ന് എആര്‍ റഹ്മാന്‍ പറഞ്ഞു.

ഓസ്കർ അടക്കം പുരസ്‌കാരങ്ങൾ എല്ലാം സ്വർണം കൊണ്ടുണ്ടാക്കിയതെന്നു കരുതി അവ തൂവാലയില്‍ പൊതിഞ്ഞാണ് അമ്മ ദുബായിലെ വസതിയിൽ സൂക്ഷിച്ചിരുന്നക്. അമ്മയുടെ മരണ ശേഷമാണ് അവ പുറത്തെടുത്ത് ദുബായ് ഫിർദൗസ് സ്റ്റുഡിയോയിലേക്ക് മാറ്റിയത് എന്ന് റഹ്മാന്‍ പറ‍ഞ്ഞു. 

ആദ്യമായി റെക്കോഡിംഗ് സ്റ്റുഡിയോ ആരംഭിക്കാന്‍ പണത്തിന് പ്രതിസന്ധി നേരിട്ടപ്പോൾ അമ്മയുടെ ആഭരങ്ങൾ പണയംവെച്ചാണ് നിർമാണം പൂർത്തിയാക്കിയത്. അതിനാല്‍ അമ്മ അത് സൂക്ഷിച്ചതില്‍ ഒന്നും തോന്നിയില്ലെന്ന് റഹ്മാൻ പറഞ്ഞു. അമ്മയോട് തീരാ കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2020 ലാണ് റഹ്‌മാന്റെ അമ്മ കരീന ബീഗം അന്തരിച്ചത്. 

ഇന്ത്യയില്‍ നിന്നും ലഭിച്ച അവാര്‍ഡുകള്‍ ചെന്നൈയില്‍ ഒരു പ്രത്യേക മുറിയിലാണ് സൂക്ഷിച്ചത് എന്ന് റഹ്മാന്‍ പറഞ്ഞു. 2008ല്‍ ഇറങ്ങിയ ഡാനി ബോയില്‍ സംവിധാനം ചെയ്ത  സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ ജയ് ഹോ എന്ന ഗാനത്തിനാണ് റഹ്മാന് ഓസ്കർ അടക്കം അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത്. 

വോട്ട് ചെയ്യാന്‍ കണ്ടില്ല: ആലിയ ഭട്ടിന്‍റെ പൗരത്വം വീണ്ടും ചര്‍ച്ചയില്‍

ഫിജിയില്‍ അവധിക്കാലം ആഘോഷിച്ച് രാകുൽ പ്രീത് സിങ്ങും ഭര്‍ത്താവും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ