
ഓസ്‌കർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന വിസിൽ എന്ന ചിത്രത്തിലൂടെയാണ് കമലിന്‍റെ മലയാളം അരങ്ങേറ്റം. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന വിനോദ് ഗുരുവായൂർ നിർവ്വഹിക്കുന്നു. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിസിൽ.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ഈ ആദ്യ ചിത്രത്തിന്‍റെ ക്യാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ എസ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവ്വഹിക്കുന്നു.
വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷൈൻ കെ എസ്, ആക്ഷൻ- അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -മുരളി ഗിന്നസ്, സ്റ്റിൽസ്- ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു. പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ