തമിഴിലെ വിജയചിത്രം; 'അറണ്‍മണൈ 4' ഒടിടിയില്‍ എത്തി

Published : Jun 21, 2024, 08:07 AM IST
തമിഴിലെ വിജയചിത്രം; 'അറണ്‍മണൈ 4' ഒടിടിയില്‍ എത്തി

Synopsis

മെയ് 3 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം

ബോക്സ് ഓഫീസില്‍ തമിഴ് സിനിമയ്ക്ക് വിജയ ശരാശരി ഏറ്റവും കുറഞ്ഞ വര്‍ഷങ്ങളിലൊന്നാണ് ഇത്. അക്കൂട്ടത്തില്‍ വിജയം നേടിയ അപൂര്‍‍വ്വം ചിത്രങ്ങളില്‍ ഒന്നായിരുന്നു സുന്ദര്‍ സി സംവിധാനം ചെയ്ത അറണ്‍മണൈ 4. തമിഴില്‍ മുന്‍പും ഏറെ വിജയം നേടിയിട്ടുള്ള ഹൊറര്‍ കോമഡി ​ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അഡ്വ. ശരവണന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചതും സുന്ദര്‍ സി ആയിരുന്നു. തമന്നയും റാഷി ഖന്നയുമാണ് മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

മെയ് 3 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് മൂന്ന് ആഴ്ച കൊണ്ട് ചിത്രം നേടിയത് 88 കോടി ആയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കായിരുന്നു ഇത്. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയതായി പിന്നീട് നിര്‍മ്മാതാക്കളും അറിയിച്ചിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും.

രാമചന്ദ്ര രാജു, സന്തോഷ് പ്രതാപ്, കോവൈ സരള, യോ​ഗി ബാബു, വിടിവി ​ഗണേഷ്, ദില്ലി ​ഗണേഷ്, ജയപ്രകാശ്, ഫ്രെഡറിക് ജോണ്‍സണ്‍, രാജേന്ദ്രന്‍, സിം​ഗം പുലി, ദേവ നന്ദ, സഞ്ജയ്, ലൊല്ലു സഭ സേഷു, വിച്ചു വിശ്വനാഥ്, യതിന്‍ കാര്യേക്കര്‍, നമൊ നാരായണ, ജയശ്രീ ചക്കി, ഹര്‍ഷ ഹരീഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെ എസ് രവികുമാര്‍, ഖുഷ്ബു സുന്ദര്‍, സിമ്രന്‍ എന്നിവര്‍ അതിഥിതാരങ്ങളായും എത്തിയിരിക്കുന്നു.

ALSO READ : കൈയടി നേടാന്‍ റോഷന്‍, ദര്‍ശന; 'പാരഡൈസ്' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്തുപറഞ്ഞാലും ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ആദ്യമായി കരയിപ്പിക്കുന്നു': കുറിപ്പുമായി മഞ്ജു വാര്യർ
അരങ്ങേറ്റത്തിന് ശേഷം കണ്ട 'ചെറിയ ശ്രീനിയുടെ വലിയ ലോകം', ഇടം വലം നോക്കാതെ സാമൂഹ്യവിമർശനം, സൃഷ്ടികൾ നാം നമ്മെ തന്നെ കാണുന്ന കഥാപത്രങ്ങൾ