അടുത്ത വാലന്‍റൈന്‍സ് ഡേയിൽ അല്പം 'ബ്രോമാൻസ്' ആകാം; റിലീസ് പ്രഖ്യാപിച്ചു

Published : Nov 03, 2024, 03:26 PM ISTUpdated : Nov 03, 2024, 03:28 PM IST
അടുത്ത വാലന്‍റൈന്‍സ് ഡേയിൽ അല്പം 'ബ്രോമാൻസ്' ആകാം; റിലീസ് പ്രഖ്യാപിച്ചു

Synopsis

ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം. 

ർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബ്രോമാൻസി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ആയിരുന്നു റിലീസ് പ്രഖ്യാപനം. ചിത്രം അടുത്ത വർഷം ഫെബ്രുവരി 14ന് തിയറ്ററിലെത്തും. 

കേന്ദ്ര കഥാപാത്രങ്ങൾക്ക് പുറമെ  ഷാജോൺ, ശ്യാം മോഹൻ എന്നിവർക്കൊപ്പം നിരവധി മറ്റ് താരങ്ങളും എത്തുന്നു. എന്നിവരെല്ലാം ഒരു കല്യാണ ആഘോഷത്തിന്റെ ഓളത്തിൽ നിൽക്കുന്ന ഫോട്ടോയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ബ്രോമാൻസ് നിർമ്മിക്കുന്നത്. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

എറണാകുളത്താണ് ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൽ ബിനു പപ്പു,  സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ- ചമൻ ചാക്കോ. സംഗീതം- ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ കൺട്രോളർ- സുധാർമ്മൻ വള്ളിക്കുന്ന്.

'ജോജു കളിച്ചത് ധൈര്യമുള്ളവരുടെ കളി, അവൻ വടി ഒടിക്കാൻ പോയിട്ടേ ഉള്ളൂ': പണിയെ കുറിച്ച് ഷിജു

മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ്- മഷർ ഹംസ, കലാസംവിധാനം- നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൽ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പ്രൊഡക്ഷൻ മാനേജർ- സുജിത്, ഹിരൺ. ഡിസൈൻസ്- യെല്ലോടൂത്ത്, സ്റ്റിൽസ്- വിഘ്‌നേശ്, കണ്ടന്റ് ആൻഡ് മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് , പിആർഒ- എഎസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്'; ജാഗ്രത പുലർത്തണമെന്ന് ഗായത്രി അരുൺ
'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ