
അര്‍ജുൻ അശോകൻ നായകനായി എത്തിയ ചിത്രമാണ് 'ത്രിശങ്കു'. അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം. അജിത് നായരും അച്യുത് വിനായകും തിരക്കഥ എഴുതിയിരിക്കുന്നു. അന്ന ബെൻ നായികയായി എത്തിയ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
ഭൂമിയുമില്ല എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ജയ് ഉണ്ണിത്താനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജയേഷ് മോഹനും അജ്‍മൽ സാബുവുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. രാകേഷ് ചെറുമഠമാണ് ചിത്രത്തിന്റ എഡിറ്റിംഗ്.
സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ 'ത്രിശങ്കു' നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ് കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. എപി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. സജി സി ജോസഫ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.
അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച പ്രൊജക്റ്റാണ് ഇത്. സുരേഷ് കൃഷ്‍ണ, സെറിൻ ഷിഹാബ്, നന്ദു, ടി ജെ രവി, ഫഹിം സഫര്‍, ശിവ ഹരിഹരൻ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിപിൻ നായരാണ് സൗണ്ട് മിക്സിംഗ്. സൗണ്ട് ഡിസൈനര്‍ ധനുഷ് നായനാര്‍, പ്രൊഡക്ഷൻ ഡിസൈനര്‍ രാഖില്‍ വി, കോസ്റ്റ്യൂം ഡിസൈനര്‍ രമയ് അൻസൂയ സുരേഷ്, മേക്കപ്പ് ആര്‍ടിസ്റ്റ് ആര്‍ജി വയനാടൻ, ഗാനരചന അച്യുത് വിനായക്, അജിത്ത് നായര്‍, മനു മഞ്‍ജിത്, ലൈൻ പ്രൊഡ്യൂസര്‍ വാസിം ഹൈദര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതീഷ് നടരാജ്, ഫിനാൻസ് കണ്‍ട്രോളര്‍ വിവേക് വിനോജ്, മോഷൻ ഗ്രാഫിക്സ് സ്‍പേസ് മാര്‍ലീ, ടൈറ്റില്‍ ആൻഡ് പോസ്റ്റര്‍ ഡിസൈനര്‍ യെല്ലോടൂത്ത്‍സും ആണ്.
Read More: കമല്‍ഹാസൻ പ്രഭാസിന്റെ വില്ലനാകുമോ?, 150 കോടി പ്രതിഫലമോ? ആരാധകര്‍ ആശയക്കുഴപ്പത്തില്‍
മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ