'വിടാമുയാർച്ചി': അജിത്തിന്‍റെ വില്ലനായി എത്തുന്നത് അര്‍ജുന്‍ ദാസ്

Published : Jun 06, 2023, 11:40 AM IST
'വിടാമുയാർച്ചി': അജിത്തിന്‍റെ വില്ലനായി എത്തുന്നത് അര്‍ജുന്‍ ദാസ്

Synopsis

 ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത വാരം പൂനെയില്‍ ആരംഭിക്കും എന്നാണ് വിവരം. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം.   

ചെന്നൈ: വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'എകെ62'. എന്നാൽ പലകാരണങ്ങളാൽ വിഘ്നേശ് ശിവനില്‍ നിന്നും ചിത്രം നഷ്ടമായി. തുടര്‍ന്നാണ് എകെ 62 ന്‍റെ സംവിധാനം മഗിഴ് തിരുമേനി ഏറ്റെടുക്കുന്നത്.  അജിത്തിന്‍റെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചു. വിടാമുയാർച്ചി(VidaaMuyarchi) എന്നാണ് ചിത്രത്തിന്റെ പേര്. 

‘പ്രയത്‌നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്നതാണ് വിടാമുയാർച്ചിയുടെ ടാ​ഗ് ലൈൻ. ചിത്രത്തിന്റെ ഇതിവൃത്തത്തെയും അഭിനേതാക്കളെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇതുവരെ വിശദമായി പുറത്തുവിട്ടിട്ടില്ല. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത വാരം പൂനെയില്‍ ആരംഭിക്കും എന്നാണ് വിവരം. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതം. 

ഇതേ സമയത്താണ് ചിത്രത്തിന്‍റെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് വരുന്നത്. ചിത്രത്തില്‍ അജിത്തിന്‍റെ വില്ലനായി അര്‍ജുന്‍ ദാസ് എത്തിയേക്കും എന്നാണ് വിവരം. കൈതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ പിന്നാലെ മാസ്റ്ററിലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്തായാലും തമിഴ് മാധ്യമങ്ങളിലാണ് ഈ വിവരം വന്നിരിക്കുന്നത് ഔദ്യോഗികമായി അറിയിപ്പൊന്നും വന്നിട്ടില്ല. 

ഇതിനൊപ്പം തന്നെ ചിത്രത്തില്‍ തൃഷ അജിത്ത് ചിത്രത്തില്‍ നായികയായേക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം 'യെന്നൈ അറിന്താലി'ല്‍ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകര്‍ഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്.

അതേ സമയം എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം 'തുനിവ്' ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. '6 തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം.

ഫാന്‍സിനെ ഉണ്ടാക്കിയ 'ഹംസ' വന്നത് ഇങ്ങനെ: ഹംസധ്വനിയുടെ ഓഡിഷൻ വീഡിയോ പങ്കുവച്ച് അഖിൽ സത്യൻ

സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ
'മുന്‍പത്തേതിലും ശക്തമായി അവള്‍ക്കൊപ്പം'; കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍