സംവിധായകൻ അർജുൻ സർജ, നായകൻ മോഹൻലാൽ; സ്വപ്ന സിനിമയെ കുറിച്ച് നടൻ

Published : Feb 24, 2023, 09:15 AM ISTUpdated : Feb 24, 2023, 09:26 AM IST
സംവിധായകൻ അർജുൻ സർജ, നായകൻ മോഹൻലാൽ; സ്വപ്ന സിനിമയെ കുറിച്ച് നടൻ

Synopsis

ധ്രുവ സർജ നായകനാകുന്ന മാർട്ടിന്റെ കഥ ഒരുക്കിയിരിക്കുന്നത് അർജുൻ സർജ ആണ്.

മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ തനിക്ക് പദ്ധതിയുണ്ടെന്ന് പറഞ്ഞ് നടൻ അർജുൻ സർജ. ഏറെ നാളായി ഇതെ കുറിച്ച് മോഹൻലാലുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അർജുൻ പറഞ്ഞു. ഈ സിനിമ ഉടനെ ഉണ്ടാകില്ലെന്നും അർജുൻ വ്യക്തമാക്കി. ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം.

മോഹൻലാൽ നായകനായ 'മരക്കാർ: അറബിക്കടലിന്റെ സിഹ'ത്തിൽ അർജുൻ സർജ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർജുൻ അവതരിപ്പിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിർമ്മിച്ച മരക്കാർ, പ്രിയദർശൻ ആണ് സംവിധാനം ചെയ്തത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വന്ദേ മാതരം, ജാക്ക് ഡാനിയേല്‍ തുടങ്ങിയവയാണ് അര്‍ജുന്‍ അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍.

അതേസമയം, ധ്രുവ സർജ നായകനാകുന്ന മാർട്ടിന്റെ കഥ ഒരുക്കിയിരിക്കുന്നത് അർജുൻ സർജ ആണ്. ആക്ഷൻ-പാക്ക്ഡ് ചിത്രമാണിതെന്നാണ് ടീസർ വ്യക്തമാക്കുന്നു. വൈഭവി ഷാൻഡില്യ, അൻവേഷി ജെയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിതിൻ ധീർ, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 

അതേസമയം, 'കെ.ഡി. ദ ഡെവിൾ' എന്ന ചിത്രവും ധ്രുവ സർജയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. കന്നഡയെ കൂടാതെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നിവ ഉൾപ്പെടെ അ‌ഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രേം സംവിധാനം ചിത്രം കെ.വി.എൻ. ആണ് നിർമിക്കുന്നത്.

മലയാള സിനിമയിലെ രണ്ട് പതിറ്റാണ്ട്, ആറ് വർഷത്തെ ഇടവേള ; തിരിച്ചുവരവ് ആഘോഷമാക്കാൻ ഭാവന

PREV
Read more Articles on
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ