'രജനിയുടെ ആശയങ്ങൾ നടപ്പാക്കാൻ പുതിയ പാർട്ടി', പ്രഖ്യാപനത്തിന് ഒരുങ്ങി രജനിയുടെ രാഷ്ട്രീയ ഉപദേശകൻ

Published : Jan 28, 2021, 03:08 PM IST
'രജനിയുടെ ആശയങ്ങൾ നടപ്പാക്കാൻ പുതിയ പാർട്ടി', പ്രഖ്യാപനത്തിന് ഒരുങ്ങി രജനിയുടെ രാഷ്ട്രീയ ഉപദേശകൻ

Synopsis

രാഷ്ട്രീയ പ്രവേശനവിഷയത്തിൽ രജനിയുമായി കൂടിയാലോചന നടത്തിയെന്ന് വ്യക്തമാക്കിയ അദ്ദേഹം രജനി ആരാധകരെ  പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ചെന്നൈ: സൂപ്പർ താരം രജനികാന്തിന്റെ രാഷ്ട്രീയ ഉപദേശകൻ അർജുനമൂർത്തി പുതിയ പാർട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്നു. രജനിയുടെ ആശയങ്ങൾ നടപ്പാക്കാനാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെന്ന് അർജുനമൂർത്തി അറിയിച്ചു. രാഷ്ട്രീയ പ്രവേശനവിഷയത്തിൽ രജനിയുമായി കൂടിയാലോചന നടത്തിയെന്ന് വ്യക്തമാക്കിയ അദ്ദേഹം രജനി ആരാധകരെ  പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

രജനികാന്തിന്റെ രാഷ്ട്രീയ ചിന്തകൾ നടപ്പാക്കാനാണ് പാർട്ടി രൂപീകരണമെങ്കിലും  താരത്തിന്റെ ചിത്രവും പേരും ഉപയോഗിക്കിയില്ലെന്നും അർജുനമൂർത്തി വ്യക്തമാക്കി. രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയായ രജനി മക്കൾ മണ്ഡ്രം ചീഫ് കോർഡിനേറ്ററാണ് അർജുനമൂർത്തി. 

ഡിസംബർ അവസാന ദിവസം പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ച രജനീകാന്ത് അനാരോ​ഗ്യത്തെ തുടർന്ന് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകളെല്ലാം പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹം തീരുമാനം മാറ്റിയത്.

രാഷ്ട്രീയ പ്രവേശന തീരുമാനം പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചും അദ്ദേഹം തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടും ആരാധകർ പ്രതിഷേധവും സമരവുമടക്കം നടത്തിയിരുന്നെങ്കിലും ദൈവം തന്ന സന്ദേശമാണ് തന്റെ അനാരോ​ഗ്യമെന്നും അതിനാൽ ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങി വരില്ലെന്നുമാണ് ഇത് സംബന്ധിച്ച് രജനീകാന്ത് അറിയിച്ചത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ 
രാഷ്ട്രീയ ഉപദേശകൻ അർജുനമൂർത്തി പുതിയ പാർട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്ക്കും തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ്
പ്രണയ സമ്മാനവുമായി ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; പുത്തൻ ഗാനം പുറത്ത്