
പട്ടാളക്കാര്‍ക്കായി സീതാ രാമത്തിന്റെ പ്രത്യേക ഷോയൊരുക്കി നടൻ ദുല്‍ഖര്‍ സല്‍മാന്‍. പട്ടാളക്കാരുടെ ജീവിതവും പ്രണയവുമെല്ലാം പ്രമേയമാക്കിയെത്തിയ ചിത്രമാണ് സീതാരാമം. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ചിത്രം കണ്ടിറങ്ങിയ പട്ടാളക്കാരില്‍ ഒരാള്‍ പ്രതികരിച്ചു. ജീവിതാനുഭവങ്ങള്‍ ചിത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മറ്റൊരു ജവാന്‍ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്റെ അഭിനയം മികച്ചു നിന്നുവെന്നും പാന്‍ ഇന്ത്യന്‍ ലെവലില്‍ അഭിമാനിക്കാമെന്നുമാണ് മറ്റൊരാള്‍ പ്രതികരിച്ചത്. പലസന്ദര്‍ഭങ്ങളും റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നും ഇവർ ഒരേസ്വരത്തിൽ പറയുന്നു.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാ രാമം പ്രേക്ഷകരിലേക്ക് എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം യുഎഇയിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയും ആയിരുന്നു നായികമാര്‍.
സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം. പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.
തെലുങ്ക് ബോക്സ് ഓഫീസില്‍ ദുല്‍ഖര്‍ തരംഗം; 'സീതാ രാമം' ഇതുവരെ നേടിയത്
അതേസമയം, ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് സീതാ രാമം കാഴ്ച വയ്ക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം ഇന്ത്യയിൽ നിന്നും 5.25 കോടിയാണ് സീതാ രാമം നേടിയത്.നിലവില്‍ 30 കോടിയോളം രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ