'ജീവിതം ഒരു നീന്തല്‍ പോലെയാണ്, മുങ്ങിപോകരുത്', ഫോട്ടോഷൂട്ടുമായി അമേയ

Web Desk   | Asianet News
Published : May 28, 2021, 04:22 PM IST
'ജീവിതം ഒരു നീന്തല്‍ പോലെയാണ്, മുങ്ങിപോകരുത്', ഫോട്ടോഷൂട്ടുമായി അമേയ

Synopsis

അമേയയുടെ ഫോട്ടോഷൂട്ടും ക്യാപ്ഷനും ചര്‍ച്ചയാകുന്നു.  

നടിയായും മോഡലായും ഒരുപോലെ തിളങ്ങുന്ന നടിയാണ് അമേയ. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അമേയ പങ്കുവയ്‍ക്കാറുണ്ട്. അമേയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അമേയയുടെ പുതിയ ഫോട്ടോയും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.

ലൈഫ് ഒരു നീന്തൽ പോലെയാണ്. മുങ്ങിപോകാതെ പൊങ്ങികിടക്കാൻ പഠിക്കണം. ചുറ്റും വീഴാൻ നോക്കിനിൽക്കുന്ന മുതലകളുണ്ട്. കൊത്തിതിന്നുന്ന പരൽമീനുകളും, കൈ പിടിച്ചു കയറ്റിയിട്ട് പാതിവഴിയിൽ തള്ളിയിടുന്ന മനുഷ്യന്റെ കൈകളും ഉണ്ട്.  അതുകൊണ്ട് പഠിക്കണം, നീന്തലും ജീവിതവും എന്നാണ് അമേയ എഴുതിയിരിക്കുന്നത്.

കൊവിഡിനെ കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അടുത്തിടെ അമേയ ഫോട്ടോഷൂട്ടിലൂടെ രംഗത്ത് എത്തിയിരുന്നു.

മമ്മൂട്ടി നായകനായ ദ പ്രീസ്റ്റിലാണ് അമേയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ