'എന്നെപ്പറ്റി പല ഊഹാപോഹങ്ങളും എയറിലുണ്ട്', അമേയ മാത്യു പറയുന്നു

By Web TeamFirst Published Jul 28, 2021, 8:40 PM IST
Highlights

ഇന്‍സ്റ്റയില്‍ നാല് ലക്ഷം ഫോളേവേഴ്‌സിനെ കിട്ടിയ സന്തോഷമാണ് മനോഹരമായ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം അമേയ പങ്കുവച്ചത്.

മോഡലിംഗിലൂടെ സിനിമയിലേക്കും വെബ് സിരീസുകളിലേക്കുമെത്തിയ താരമാണ് അമേയ. മോഡലിംഗിലും സിനിമയും താരത്തെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടത്ര സഹായിച്ചില്ലെങ്കിലും കരിക്ക് വെബ് സിരീസിലെ വേഷം താരത്തെ മലയാളികള്‍ തിരിച്ചറിയുന്ന തരത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ക്യാപ്ഷനും ഫോട്ടോഷൂട്ടുകളെല്ലാം വൈറലാകാറുണ്ട്. കഴിഞ്ഞദിവസം താരം പങ്കുവച്ച സന്തോഷവാര്‍ത്തയും അതിന് കൊടുത്തിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ തരംഗമായിരിക്കുന്നത്.


ഇന്‍സ്റ്റയില്‍ നാല് ലക്ഷം ഫോളേവേഴ്‌സിനെ കിട്ടിയ സന്തോഷമാണ് മനോഹരമായ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കൊപ്പം അമേയ പങ്കുവച്ചത്. എല്ലാവരുടേയും സ്‌നേഹത്തിന് ഒരുപാട് നന്ദി എന്ന് പറഞ്ഞാണ് അമേയ കുറിപ്പ് തുടങ്ങുന്നത്. തന്നെപ്പറ്റി ഒരുപാടി ഊഹാപോഹങ്ങള്‍ നാട്ടിലുണ്ടെന്നും, അമേയ ജാടയാണെന്നും ഇടുന്ന ക്യാപ്ഷനുകള്‍ അടിച്ചുമാറ്റിയതാണെന്നും പലരും പറയുന്നുണ്ടെന്നും അമേയ തമാശയായി പറയുന്നു. ഇനി അങ്ങനെയുള്ള കാര്യങ്ങള്‍ ആരെങ്കിലും പറഞ്ഞ് നടക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ബ്ലോക്കിലൂടെയും റിപ്പോര്‍ട്ടിലൂടെയും പ്രതികരിക്കുമെന്നാണ് 'ജോജി'യിലെ ബാബുരാജിന്റെ ഡയലോഗിനോട് കടപ്പെട്ടുകൊണ്ട് അമേയ കുറിച്ചത്.

കുറിപ്പ് വായിക്കാം


ആദ്യം തന്നെ 400 കെ സ്‌നേഹത്തിന് ഒരുപാട് നന്ദി. അമേയ മാത്യുവിനെക്കുറിച്ചും ക്യാപ്ഷനുകളെക്കുറിച്ചും പല ഊഹപോഹങ്ങള്‍ എയറിലുണ്ട്. അമേയ ജാഡയാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. ക്യാപ്ഷനുകള്‍ അടിച്ചുമാറ്റിയതാണെന്ന് പറഞ്ഞുനടക്കുന്നവരുണ്ട്. അങ്ങനെയുള്ളവരെ ബ്ലോക്കിലൂടെയും, റിപ്പോര്‍ട്ടിലൂടെയും, ഞാന്‍ നേരിടും.


തിരുവനന്തപുരം സ്വദേശിനിയായ അമേയ പഠിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്ത് തന്നെയാണ്. കാനഡയില്‍ എം.ബി.എ പഠിക്കണമെന്ന ആഗ്രഹം വീട്ടുകാര്‍ എതിര്‍ത്തപ്പോഴാണ് അമേയ മോഡലിംഗിലേക്ക് ഇറങ്ങുന്നത്. അഭിനയം പാഷനാണെന്ന് മനസ്സിലാക്കിയതോടെ താരം കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. അങ്ങനെയാണ് ആട്-2 വിലേക്ക് എത്തിപ്പെടുന്നത്. 


എന്നാലും കരിക്കിലെ ഒരു എപ്പിസോഡില്‍ അഭിനയിച്ചതാണ് ജീവിതത്തിലെ വലിയ വഴിത്തിരിവെന്നാണ് അമേയ എല്ലായിപ്പോഴും പറയാറുള്ളത്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!