കുട്ടികളൊന്നും ആയില്ലേയെന്ന ചോദ്യം, മറുപടിയുമായി അനുഷ്‍ക ശര്‍മ

Web Desk   | Asianet News
Published : Aug 06, 2020, 09:29 AM IST
കുട്ടികളൊന്നും ആയില്ലേയെന്ന ചോദ്യം,  മറുപടിയുമായി അനുഷ്‍ക ശര്‍മ

Synopsis

കുട്ടികളൊന്നും ആയില്ലേ എന്ന ചോദ്യങ്ങള്‍ വരാറില്ലേ എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്.

രാജ്യത്തെ ഏറ്റവും പ്രശസ്‍തരായ താരദമ്പതിമാരാണ് നടി അനുഷ്‍ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും. കുട്ടികളൊന്നും ആയില്ലേ എന്ന ഒരു ചോദ്യത്തിന് അനുഷ്‍ക ശര്‍മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഇൻസ്റ്റാഗ്രാമില്‍ നടത്തിയ ചോദ്യോത്തരവേളയിലായിരുന്നു അനുഷ്‍ക ശര്‍മ മികച്ച മറുപടി നല്‍കിയത്. ചുറ്റുമുള്ള ആളുകള്‍ നിങ്ങളോട് കുട്ടികള്‍ വേണം എന്ന് പറയുന്നില്ലേ എന്നായിരുന്നു ചോദ്യം. ഒരിക്കലും ഇല്ല എന്നായിരുന്നു അനുഷ്‍ക ശര്‍മയുടെ മറുപടി. അത്തരം ചോദ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലേ ഉള്ളൂവെന്നും അനുഷ്‍ക ശര്‍മ പറഞ്ഞു. മറ്റ് ചോദ്യങ്ങള്‍ക്കും അനുഷ്‍ക ശര്‍മ മറുപടി പറഞ്ഞു. എപ്പോഴൊക്കെയാണ് വിരാട് കോലിയുടെ സഹായം തേടുന്നത് എന്നായിരുന്നു ഒരു ചോദ്യം. കുപ്പിയുടെ അടപ്പ് തുറക്കാനും ഭാരമുള്ള കസേരകള്‍ ഉയര്‍ത്താനുമൊക്കെയാണ് വിരാട് കോലിയുടെ സഹായം താൻ തേടുന്നത് എന്നായിരുന്നു അനുഷ്‍ക ശര്‍മയുടെ മറുപടി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗള്ളി ബോയ് റിലീസായപ്പോൾ ആദ്യ മെസേജ് അവളുടേതായിരുന്നു, അപ്പോഴേക്കും അവളുടെ വിവാഹമെല്ലാം കഴിഞ്ഞിരുന്നു..: നഷ്ടപ്രണയത്തെ കുറിച്ച് സിദ്ധാന്ത് ചതുർവേദി
'സുഖമാണോ സുഖമാണ്' ചിത്രത്തിലെ ബട്ടർഫ്ലൈ ഗാനം പ്രേക്ഷകരിലേക്ക്