വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ടുമായി അനുശ്രീ

By Web TeamFirst Published Aug 16, 2021, 11:02 PM IST
Highlights

അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. പലപ്പോഴും ഫോട്ടോഷൂട്ടുകളുമായി അനുശ്രീ രംഗത്ത് എത്താറുണ്ട്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.

അനുശ്രീ തന്നെയാണ് ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിന് മുന്നില്‍ നിന്നുള്ളതാണ് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. എന്തായാലും അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടും ഹിറ്റായി മാറിയിരിക്കുകയാണ്.

പിങ്കി വാസലിന്റേതാണ് മേയ്‍ക്കപ്പ്.

അരവിന്ദ് വേണുഗോപാലാണ് അനുശ്രീയുടെ ഫോട്ടോ പകര്‍ത്തിയിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!